ഹൈദരാബാദ്: ട്രെയിന് യാത്രക്കിടെയുണ്ടായ പീഡന ശ്രമത്തിൽ നിന്ന് രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയെന്ന യുവതിയുടെ അവകാശവാദം വ്യാജമാണെന്ന് പൊലീസ് കണ്ടെത്തൽ. ഹൈദരാബാദിലാണ് സംഭവം. റീൽസെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവതി വീണതെന്നും ഇക്കാര്യം മറച്ചുവെക്കാനാണ് വ്യാജ പീഡന ശ്രമമെന്ന് ആരോപിച്ചതെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. എംഎംടിഎസ് ട്രെയിനിൽ നിന്നാണ് 23 കാരിയായ യുവതി വീണത്. മെഡ്ചലിലെ ഹോസ്റ്റലിൽ താമസക്കാരിയായ യുവതി ഒരു ഫുഡ് ഡെലിവറി കമ്പനിയിലാണ് ജോലി ചെയ്യുന്നത്. സെക്കന്തരാബാദിൽ നിന്ന് മെഡ്ചലിലേക്ക് എംഎംടിഎസ് ട്രെയിനിന്റെ വനിതാ കോച്ചിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിനിടെ […]