തനിക്കെതിരെ വരുന്ന ബോഡിഷെയ്മിങ്ങ് കമന്റുകളോടും തെറി വിളികളോടും രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് അന്തരിച്ച കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ദാസേട്ടന്‍ കോഴിക്കോടിനൊപ്പമുള്ള റീലിനു പിന്നാലെ, രേണു കടുത്ത വിമര്‍ശനങ്ങളാണ് നേരിടുന്നത്.”ഭര്‍ത്താവില്ലാത്ത സ്ത്രീയെ എന്തു തെറിയും വിളിക്കാം എന്നാണോ? റീല്‍ ചെയ്യുന്നത് ഇത്ര വലിയ പാതകമാണോ? നെഗറ്റീവ് കമന്റുകളോട് ഞാന്‍ പ്രതികരിക്കാറില്ല. തെറി വിളിക്കുന്നതാണ് പ്രശ്‌നം. റീല്‍ ചെയ്യുന്നത് മക്കളെ പോറ്റാനാണെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. ഞാന്‍ പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റാണ്. നാടകത്തില്‍ […]