കോട്ടയം : നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ തുടര്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന SDPI യുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തണലേകിയ പ്രസ്ഥാനങ്ങള്‍ ഇനിയെങ്കിലും തെറ്റ് തിരുത്തണമെന്ന് ബി.ജെ. പി നേതാവ് എന്‍. ഹരി ആവശ്യപ്പെട്ടു. കേരളത്തിലെ പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒളിഞ്ഞും തെളിഞ്ഞും ഈക്കൂട്ടര്‍ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ രഹസ്യധാരണയും നീക്കു പൊക്കു നടത്തിയിട്ടുണ്ട്.ഇക്കാര്യങ്ങള്‍ കേരളത്തിന്റെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലെ രാഷ്ട്രീയ ചിത്രം പരിശോധിച്ചാല്‍ പകല്‍ പോലെ വ്യക്തമാകും. പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ച ശേഷം കേരളത്തില്‍ പ്രത്യേക […]