കോട്ടയം : നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ തുടര്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന SDPI യുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തണലേകിയ പ്രസ്ഥാനങ്ങള്‍ ഇനിയെങ്കിലും തെറ്റ് തിരുത്തണമെന്ന് ബി.ജെ. പി നേതാവ് എന്‍. ഹരി ആവശ്യപ്പെട്ടു.
കേരളത്തിലെ പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒളിഞ്ഞും തെളിഞ്ഞും ഈക്കൂട്ടര്‍ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ രഹസ്യധാരണയും നീക്കു പൊക്കു നടത്തിയിട്ടുണ്ട്.ഇക്കാര്യങ്ങള്‍ കേരളത്തിന്റെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലെ രാഷ്ട്രീയ ചിത്രം പരിശോധിച്ചാല്‍ പകല്‍ പോലെ വ്യക്തമാകും.
പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ച ശേഷം കേരളത്തില്‍ പ്രത്യേക രീതിയിലുള്ള പ്രവര്‍ത്തനമാണ് ഇവര്‍ നടത്തിയത്. ക്ലബ്ബുകളും ഹോട്ടലുകളും,വ്യാപാര സ്ഥാപനങ്ങളും, മറയാക്കി പ്രവര്‍ത്തിക്കുകയും രഹസ്യ പരിശീലനം നല്‍കുകയും ചെയ്തു. ഈരാറ്റുപേട്ട അടക്കം പല സ്ഥലങ്ങളിലും ആഗോള തീവ്രവാദ സംഘടനകളുടെ സ്ലീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മയക്കുമരുന്ന് ഇടപാടുകള്‍ക്ക് രാജ്യാന്തര തലത്തിലുള്ള ചാനല്‍ വഴി സഹായം നല്‍കുന്നതും രഹസ്യ പോഷക സംഘടനകള്‍ ആണ്.
ആഗോള തലത്തില്‍ ഇസ്ലാമികവല്‍ക്കരണം മാത്രം അജണ്ട പ്രവര്‍ത്തിക്കുന്നു ഭീകര സംഘടനയുടെ നിഴലാണ് എസ്. ഡി. പി. ഐ എന്ന് തെളിഞ്ഞിരിക്കുന്നു.
എസ്.ഡി.പി.ഐ. ദേശീയ അധ്യക്ഷന്‍ എം.കെ. ഫൈസിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ന്യൂഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തതോടെ പുറത്തുവരുന്ന വിവരങ്ങള്‍ സ്‌തോഭജനകമാണ്.
രാജ്യത്തെ ശിഥിലമാക്കുന്നതിനായി വിവിധ തരത്തിലുള്ള ധനസമാഹരണം ഏകോപിപ്പിച്ചിരുന്നത് എസ്. ഡി. പി. ഐ വഴിയാണ്. ഇത് സംബന്ധിച്ച് വളരെ വിശദമായ അന്വേഷണമാണ് ഇ ഡി നടത്തിയത്.
2013 മുതല്‍ എസ്ഡിപിഐ കേന്ദ്രസര്‍ക്കാര്‍ഏജന്‍സികളുടെ അന്വേഷണ പരിധിയിലായിരുന്നു. ഇ ക്കാലയളവില്‍ ലഭിച്ച വിവരങ്ങളുടെയും അനധികൃത ‘സാമ്പത്തിക ഇടപാടുകളുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി അധ്യക്ഷനെ പിടികൂടിയത്.കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് ഇ.ഡി. അറസ്റ്റ് ചെയ്തിരിക്കുന്നത്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് എം.കെ. ഫൈസിയെന്ന് ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.