മരുന്നുപയോഗിച്ച് 75 കിലോ ഭാരം കുറച്ച അമേരിക്കന്‍ യുവതി ഇപ്പോള്‍ നേരിടുന്നത് അതിഭീകരമായ വെല്ലുവിളി. ശരീരഭാരം കുറയ്ക്കാനുള്ള മരുന്നായ ഒസെംപിക് ഉപയോഗിച്ചാണ് 34 -കാരിയായ ആമി കെയ്നെ തന്റെ ശരീരഭാരം 136 കിലോയില്‍ നിന്നും 61 -ലേക്ക് എത്തിച്ചത്. ഈ അസാധാരണമായ നേട്ടത്തിലൂടെ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ സെന്‍സേഷനായി മാറുകയും ചെയ്തിരുന്നു.മൂന്നു കുട്ടികളുടെ അമ്മയായ യുവതി രണ്ടുവര്‍ഷം കൊണ്ടാണ് മരുന്നുകള്‍ കുത്തിവെച്ച് തന്റെ ശരീരഭാരം വലിയ അളവില്‍ കുറച്ചത്. എന്നാല്‍, ഇന്ന് വലിയ വെല്ലുവിളികളാണ് ഇവര്‍ നേരിടുന്നത്.തന്റെ […]