മരുന്നുപയോഗിച്ച് 75 കിലോ ഭാരം കുറച്ച അമേരിക്കന്‍ യുവതി ഇപ്പോള്‍ നേരിടുന്നത് അതിഭീകരമായ വെല്ലുവിളി. ശരീരഭാരം കുറയ്ക്കാനുള്ള മരുന്നായ ഒസെംപിക് ഉപയോഗിച്ചാണ് 34 -കാരിയായ ആമി കെയ്‌നെ തന്റെ ശരീരഭാരം 136 കിലോയില്‍ നിന്നും 61 -ലേക്ക് എത്തിച്ചത്. ഈ അസാധാരണമായ നേട്ടത്തിലൂടെ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ സെന്‍സേഷനായി മാറുകയും ചെയ്തിരുന്നു.
മൂന്നു കുട്ടികളുടെ അമ്മയായ യുവതി രണ്ടുവര്‍ഷം കൊണ്ടാണ് മരുന്നുകള്‍ കുത്തിവെച്ച് തന്റെ ശരീരഭാരം വലിയ അളവില്‍ കുറച്ചത്. എന്നാല്‍, ഇന്ന് വലിയ വെല്ലുവിളികളാണ് ഇവര്‍ നേരിടുന്നത്.
തന്റെ അനുഭവം സോഷ്യല്‍ മീഡിയയിലൂടെ ആമി തന്നെയാണ് പങ്കുവച്ചത്. ഈ മാറ്റം തന്റെ ആത്മാഭിമാനം വര്‍ദ്ധിപ്പിച്ചെങ്കിലും താന്‍ നേരിടുന്ന വെല്ലുവിളികള്‍ സമാനമായ യാത്രകള്‍ നടത്തുന്നവര്‍ കൂടി അറിയുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ഒരു തുറന്നു പറച്ചില്‍ എന്നാണ് ആമി വീഡിയോയില്‍ പറയുന്നത്.
തന്റെ ശരീരഭാരം കുറഞ്ഞു എങ്കിലും ശരീരത്തിലെ അധികചര്‍മ്മം ഇപ്പോള്‍ തനിക്കൊരു ഭീഷണിയായിരിക്കുകയാണ് എന്നാണ് ഇവര്‍ പറയുന്നത്. അരക്കെട്ടിനോട് ചേര്‍ന്നുള്ള ഭാഗത്ത് വലിയ അളവിലാണ് ചര്‍മം തൂങ്ങിക്കിടക്കുന്നത് എന്നാണ് ഇവര്‍ പറയുന്നത്. ഇപ്പോള്‍ ആ ചര്‍മ്മത്തെ നീക്കം ചെയ്യുന്നതിനുള്ള ചികിത്സാ നടപടികള്‍ നടത്തിവരികയാണെന്നും ആമി പറയുന്നു.
മരുന്നുകള്‍ ഉപയോഗിച്ച് ഭാരം കുറച്ച നിരവധി ആളുകള്‍ ഈ പ്രശ്‌നം നേരിടുന്നുണ്ട് എന്നാണ് കാലിഫോര്‍ണിയയിലെ ന്യൂപോര്‍ട്ട് ബീച്ചിലെ ബോര്‍ഡ് സര്‍ട്ടിഫൈഡ് പ്ലാസ്റ്റിക് സര്‍ജനായ ഡോ. സിയാമാക് ആഘ ഡെയ്ലി മെയിലിനോട് സംസാരിക്കവെ പറഞ്ഞത്. അധികചര്‍മ്മം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായതായും അദ്ദേഹം പങ്കുവെച്ചു. ഇത്തരം ആളുകളില്‍ വയറില്‍ മാത്രമല്ല അധികചര്‍മ്മം കാണാറുള്ളതെന്നും മുഖത്തും കഴുത്തിലും പുറത്തും ഒക്കെ ഇത്തരത്തില്‍ അധികചര്‍മ്മം കാണാറുണ്ടെന്നും അദ്ദേഹം


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply