ഇംഗ്ലണ്ടിലെ സ്വിന്‍ഡനില്‍ നിന്നുള്ള 45 -കാരിയായ ഒരു സ്ത്രീയുടെ മൃതദേഹം വീട്ടില്‍ വളര്‍ത്ത് നായ്ക്കള്‍ ഭാഗികമായി തിന്ന നിലയില്‍ കണ്ടെത്തി. ഒരു മാസമായി ഇവരുടെ അസാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനാണ് ഇവരുടെ മൃതദേഹം വീടിനുള്ളിലെ സ്വീകരണ മുറിയില്‍ വളര്‍ത്തുനായ്ക്കള്‍ ഭക്ഷിച്ച് പകുതിയാക്കിയ നിലയില്‍ കണ്ടെത്തിയത്. ജെമ്മ ഹാര്‍ട്ട് (45) എന്നാണ് സ്ത്രീയുടെ പേരെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഹാര്‍ട്ടിന്റെ നായ്ക്കള്‍ ഇടതടവില്ലാതെ കുരയ്ക്കുന്നത് കേട്ടാണ് അയല്‍ക്കാര്‍ വീടിനുള്ളില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്. […]