തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികളുടെ നയങ്ങളെ പ്രകീര്‍ത്തിച്ച ശശി തരൂരിനെതിരേ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം.
കേരളത്തിലെ ഇടത് സര്‍ക്കാറിന്റെ വ്യവസായ നയത്തെയും മോദി- ട്രംപ് കൂടിക്കാഴ്ചയെയും പ്രകീര്‍ത്തിച്ച ശശി തരൂരിനെ അതിരൂക്ഷമായാണ് വീക്ഷണം മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നത്. വെളുപ്പാന്‍ കാലം മുതല്‍ വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യമാണ്. സര്‍ക്കാര്‍ വിരുദ്ധവികാരം ആളി കത്തുമ്പോള്‍ അതിന് ഊര്‍ജ്ജം പകരേണ്ടവര്‍ വെള്ളം ഒഴിക്കുന്നത് വികലമായ രാഷ്ട്രീയ രീതിയാണെന്നും വീക്ഷണം വിമര്‍ശിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയ പ്രതീക്ഷയെ കുരുതി കൊടുക്കരുതെന്ന് ‘ആരാച്ചാര്‍ക്ക് അഹിംസാ അവാര്‍ഡോ’ എന്ന തലക്കെട്ടില്‍ വന്ന മുഖപ്രസംഗത്തില്‍ പറയുന്നു.
എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പൊരുതുന്ന കോണ്‍ഗ്രസിനെ മുണ്ടില്‍ പിടിച്ചു പുറകോട്ട് വലിക്കുന്ന രീതി ആത്മഹത്യാപരമാണെന്ന് വീക്ഷണം തരൂരിനെ ഓര്‍മിപ്പിക്കുന്നു. കേരളത്തിലെ കൃഷിക്കും വ്യവസായത്തിനും വെള്ള പുതപ്പിച്ചവര്‍ക്ക് പ്രശംസാപത്രം നല്‍കുന്നത് ആരാച്ചാര്‍ക്ക് അഹിംസ അവാര്‍ഡ് നല്‍കും പോലെയാണ്. രാമ സ്തുതികള്‍ ചൊല്ലേണ്ടിടത്ത് രാവണ സ്തുതി ചൊല്ലുന്നത് വിശ്വാസവിരുദ്ധമാണ്. ട്രംപുമായി കൂടിക്കാഴ്ച നടത്തിയ മോദിയെ പ്രശംസിച്ചതിനെയും വീക്ഷണം നിശിതമായി വിമര്‍ശിക്കുന്നുണ്ട്. തരൂരിന്റെ പേരെടുത്ത് പറയാതെയാണ് വീക്ഷണത്തിന്റെ എഡിറ്റോറിയല്‍.
Discover more from MALAYALAM
Subscribe to get the latest posts sent to your email.