ബിഹാറിലെ മുസാഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍ കഴിഞ്ഞ ദിവസം അപൂര്‍വമായൊരു രംഗത്തിന് സാക്ഷ്യം വഹിച്ചു. വിവാഹവസ്ത്രത്തില്‍ ഒരു വരനും വധുവും ആശുപത്രിയില്‍ എത്തിയതോടെ ഇവിടെ ഉണ്ടായിരുന്ന ആളുകള്‍ എല്ലാം അമ്പരന്നു പോയി.
വരന്റെ മുത്തശ്ശി ഇവിടെ അത്യാഹിത വിഭാഗത്തില്‍ കിടക്കുകയായിരുന്നു. അവരുടെ വലിയ ആ?ഗ്രഹങ്ങളില്‍ ഒന്നായിരുന്നത്രെ തന്റെ കൊച്ചുമകന്റെ വിവാഹം കാണണം എന്നത്. അങ്ങനെ അതിനായിട്ടാണ് വരനും വധുവും വിവാഹവസ്ത്രത്തില്‍ ആശുപത്രിയില്‍ എത്തിയത്.
ബിഹാറിലെ മുസാഫര്‍പൂരിലെ മിഥാന്‍പുരയില്‍ നിന്നുള്ള റീതാ ദേവിയുടെ ചെറുമകനാണ് അഭിഷേക്. അഭിഷേകിന്റെ വിവാഹം നടന്നു കാണണം എന്ന് മുത്തശ്ശിക്ക് വലിയ ആ?ഗ്രഹമായിരുന്നു. അങ്ങനെ അടുത്ത മാസം വിവാഹം നടത്താനും നിശ്ചയിച്ചിരുന്നു. എന്നാല്‍, അപ്പോഴേക്കും മുത്തശ്ശിയുടെ ആരോ?ഗ്യനില ആകെ വഷളായിരുന്നു. അഭിഷേകിന്റെ വിവാഹം നടക്കുമ്പോഴേക്കും മുത്തശ്ശി ജീവിച്ചിരിക്കില്ലേ എന്ന് എല്ലാവര്ക്കും ഭയമായി. അങ്ങനെയാണ് ആശുപത്രിയില്‍ എത്തി മുത്തശ്ശിയുടെ മുന്നില്‍ നിന്നും വിവാഹം നടത്താന്‍ ഇവര്‍ തീരുമാനിച്ചത്.
വധുവിന്റെ കുടുംബത്തോടും അഭിഷേകിന്റെ കുടുംബം അനുവാദം ചോദിച്ചു. അങ്ങനെ വധുവിന്റെ കുടുംബം കൂടി അം?ഗീകരിച്ചതോടെ ആശുപത്രി വളപ്പിലുള്ള ക്ഷേത്രത്തില്‍ വച്ച് ഇവരുടെ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ ഉടനെ തന്നെ വരനും വധുവും നേരെ അതേ വേഷത്തില്‍ പോയത് മുത്തശ്ശിയുടെ അടുത്തേക്കാണ്. അങ്ങനെ വിവാഹവേഷത്തില്‍ തന്നെ ഇരുവരും മുത്തശ്ശിയുടെ അനു?ഗ്രഹം വാങ്ങി.
എന്നാല്‍, സങ്കടകരം എന്ന് പറയട്ടെ പ്രിയപ്പെട്ട മകന്റെ വിവാഹം കഴിഞ്ഞ് വെറും രണ്ട് മണിക്കൂറിനുള്ളില്‍ മുത്തശ്ശി ഈ ലോകത്തോട് വിട പറയുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.