എഐ ചാറ്റ് ബോട്ടുകള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. എന്തിനും ഏതിനും എഐയെ ആശ്രയിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. ജോലി സംബന്ധമായ കാര്യങ്ങളില്‍ മാത്രമല്ല, പലരും വ്യക്തിപരമായ കാര്യങ്ങളിലുള്ള ഉപദേശം പോലും ഇത്തരം ചാറ്റ് ബോട്ടുകളില്‍ നിന്നും തേടാറുണ്ട്.
കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അതുപോലെ ഒരു സംഭവത്തില്‍ ഒരു യുവാവ് സങ്കടം മാറാന്‍ എന്തുചെയ്യണമെന്ന് ചാറ്റ് ബോട്ടിനോട് അഭിപ്രായം ചോദിച്ചു. അതിന് ലഭിച്ച മറുപടി അല്പം കൗതുകകരമായിരുന്നു. ‘മഷ്‌റൂം’ ഒന്ന് പരീക്ഷിച്ചു നോക്കൂ സംഗതി ബെസ്റ്റ് ആണെന്നായിരുന്നു ചാറ്റ് ബോട്ടിന്റെ മറുപടി.
തുടക്കത്തില്‍, ചാറ്റ്‌ബോട്ട് ആളെ ആശ്വാസവാക്കുകള്‍ കൊണ്ടും പ്രോത്സാഹന വാക്കുകള്‍ കൊണ്ടും ഒക്കെ മോട്ടിവേറ്റ് ചെയ്യാന്‍ ശ്രമം നടത്തി. ഇഷ്ടമുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടാനും പാട്ടു കേള്‍ക്കാനും പുസ്തകം വായിക്കാനും ഒക്കെ ഉപദേശിച്ചു. പക്ഷേ എന്നിട്ടൊന്നും യുവാവിന്റെ സങ്കടം മാറുന്നില്ല എന്ന് പറഞ്ഞപ്പോഴാണ് എങ്കില്‍ ‘മഷ്‌റൂം’ ഒന്ന് പരീക്ഷിച്ചു നോക്കൂ എന്ന് മറുപടി നല്‍കിയത്.
എഐയുടെ ഈ അപ്രതീക്ഷിത നിര്‍ദ്ദേശം ഉപയോക്താവിനെ അമ്പരപ്പിച്ചു. ഒപ്പം കളിയാക്കി പറയുന്നതല്ലെന്നും ദുഃഖങ്ങളും വിഷമങ്ങളും മറക്കാനുള്ള മാനസികാവസ്ഥയിലേക്ക് ആളുകളെ മാറ്റാന്‍ ‘മഷ്‌റൂമി’ന് കഴിയുമെന്നും ഇതോടൊപ്പം എഐ പറഞ്ഞു. എഐ തന്നോട് ഡ്രഗ് ഉപയോഗിക്കാനാണോ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് എന്ന ചോദ്യത്തോടെയാണ് യുവാവ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. യുവാവ് എഐയുമായുള്ള ഈ സംഭാഷണം റെഡിറ്റില്‍ പങ്കുവച്ചതോടെ സംഗതി വലിയ ചര്‍ച്ചയായി. ഇത് ആളുകളില്‍ ആശങ്കയും ഉണ്ടാക്കുന്നുണ്ട്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply