
ഭാര്യയെ കാമുകന് വിവാഹം ചെയ്തുകൊടുത്ത് യുവാവ്. ഉത്തര്‍പ്രദേശിലെ സന്ത് കബീര്‍ നഗര്‍ ജില്ലയിലെ ഒരു യുവാവാണ് തന്റെ ഭാര്യയുടെ വിവാഹം അവളുടെ കാമുകനുമായി നടത്താന്‍ തീരുമാനിച്ചത്. ഭാര്യ മറ്റൊരു യുവാവുമായി അടുപ്പത്തിലാണ് എന്ന് അറിഞ്ഞപ്പോഴാണ് ബബ്ലു എന്ന യുവാവ് രണ്ട് കുട്ടികളെയും തന്റെ ചുമതലയില്‍ വിടണമെന്നും അങ്ങനെ എങ്കില്‍ കാമുകനെ വിവാഹം കഴിക്കാമെന്നും ഭാര്യയോട് പറയുന്നത്. അങ്ങനെ ഇത് ഭാര്യ സമ്മതിക്കുകയും വിവാഹം നടക്കുകയുമായിരുന്നു.
2017 -ലാണ് ബബ്ലൂവും രാധികയും വിവാഹിതരാവുന്നത്. ഇവര്‍ക്ക് 7 -ഉം 9 -ഉം വയസ്സുള്ള രണ്ട് കുട്ടികളുമുണ്ട്. മിക്കവാറും ബബ്ലു ജോലിക്കായി വീട്ടില്‍ നിന്നും ദൂരെ പോയിരിക്കുകയാവും. ആ സമയത്താണ് രാധിക ഗ്രാമത്തിലെ മറ്റൊരു യുവാവുമായി പ്രണയത്തിലാകുന്നത്.
പിന്നീട് ഇത് ബബ്ലുവിന്റെ കുടുംബം അറിയുകയും ബബ്ലുവിനെ അറിയിക്കുകയുമായിരുന്നു. ബബ്ലു ആദ്യം ഇത് അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും എങ്ങനെ ഇത് പരിഹരിക്കും എന്ന് മനസിലായില്ല. പിന്നാലെയാണ് നാട്ടുകാരെ അറിയിക്കുകയും തനിക്ക് യുവാവുമായി ഭാര്യയുടെ വിവാഹം നടത്തണമെന്നാണ് എന്ന് പറയുകയും ചെയ്യുന്നത്.
ആദ്യം അയാള്‍ കോര്‍ട്ടില്‍ പോയി ഭാര്യയുടെയും കാമുകന്റെയും വിവാഹം നടത്തുകയാണ് ബബ്ലു ചെയ്തത്. പിന്നീട് അവരെ ഒരു ക്ഷേത്രത്തിലേക്ക് കൊണ്ടുപോവുകയും അവിടെ വച്ച് മാലകള്‍ അണിയിക്കുകയും മറ്റ് ചടങ്ങുകള്‍ നടത്തുകയും ചെയ്യുകയായിരുന്നു. അതിന് മുമ്പ് ബബ്ലു രണ്ട് കുട്ടികളെയും തനിക്കൊപ്പം നിര്‍ത്തണമെന്ന് രാധികയോട് ആവശ്യപ്പെട്ടു. അവര്‍ ഈ ആവശ്യം അം?ഗീകരിക്കുകയും ചെയ്തു.
നാട്ടുകാരടക്കം ഒരുപാടുപേര്‍ വിവാഹത്തില്‍ പങ്കെടുത്തു. ഇവരുടെയെല്ലാം സാന്നിധ്യത്തിലായിരുന്നു വിവാഹം. ബബ്ലു തന്നെയാണ് വിവാഹ ചടങ്ങുകള്‍ക്ക് അടക്കം മുന്‍കയ്യെടുത്തതും.
Discover more from MALAYALAM
Subscribe to get the latest posts sent to your email.