മുംബൈ: 2000 രൂപ നോട്ടുകളുടെ 98.18 ശതമാനവും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക്. 6,471 കോടി രൂപയുടെ നോട്ടുകള്‍ മാത്രമേ ഇനി തിരിച്ചെത്താനുള്ളൂവെന്ന് റിസര്‍വ് ബാങ്ക് ശനിയാഴ്ച അറിയിച്ചു. 2023 മെയ് 19 നാണ് 2000 രൂപ മൂല്യമുള്ള നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കുന്നതായി ആര്‍ബിഐ പ്രഖ്യാപിച്ചത്. 2023 മെയ് 19 ന് 3.56 ലക്ഷം കോടി രൂപയായിരുന്ന 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം. പിന്നാല്‍ പിന്‍വലിച്ച് രണ്ട് വര്‍ഷം തികയാറാകുമ്പോള്‍ 6,471 കോടി രൂപയായി കുറഞ്ഞുവെന്ന് ആര്‍ബിഐ അറിയിച്ചു.
2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാനും മാറ്റി നല്‍കാനുമുള്ള സൗകര്യം 2023 ഒക്ടോബര്‍ 7 വരെ എല്ലാ ബാങ്ക് ശാഖകളിലും ലഭ്യമായിരുന്നു. റിസര്‍വ് ബാങ്കിന്റെ 19 ഇഷ്യു ഓഫീസുകളിലും ഈ സൗകര്യം ഇപ്പോഴും ലഭ്യമാണ്. 2023 ഒക്ടോബര്‍ 9 മുതല്‍, ആര്‍ബിഐ ഇഷ്യൂ ഓഫീസുകള്‍ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിനായി 2000 രൂപ നോട്ടുകള്‍ സ്വീകരിക്കുന്നുണ്ട്.
കൂടാതെ, പൊതുജനങ്ങള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിനായി രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസില്‍ നിന്നും ഇന്ത്യ പോസ്റ്റ് വഴി 2000 രൂപ നോട്ടുകള്‍ ആര്‍ബിഐ ഇഷ്യൂ ചെയ്യുന്ന ഓഫീസുകളിലേക്ക് അയയ്ക്കാനും കഴിയും.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply