തിരുവനന്തപുരം: ട്യൂഷന്‍ ക്ലാസില്‍ പത്തു വയസുകാരിയെ സ്വകാര്യ ഭാഗത്തു സ്പര്‍ശിച്ച കേസില്‍ 76 വയസുകാരനായ അധ്യാപകന് പത്തുവര്‍ഷം തടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ചു. മുട്ടത്തറ വില്ലേജില്‍ അംബിക ഭവന്‍ വീട്ടില്‍ ദേവദാസിനെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നല്‍കണമെന്നും പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും ജഡ്?ജി ആര്‍. രേഖ പറഞ്ഞു.
2023 ഫെബ്രുവരി രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ക്ലാസ്സില്‍ മറ്റു കുട്ടികള്‍ ഇല്ലാത്ത സമയത്ത് പ്രതി കുട്ടിയുടെ സ്വകാര്യഭാഗത്ത് കടന്നു പിടിക്കുകയായിരുന്നു. ഭയന്ന കുട്ടി സംഭവം ആരോടും തുറന്നുപറഞ്ഞില്ല. പിന്നീട് കുട്ടി ട്യൂഷന്‍ ക്ലാസില്‍ പോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കാര്യം തിരക്കിപ്പോഴാണ് മാതാപിതാക്കളോട് സംഭവം തുറന്നുപറഞ്ഞത്. മാതാപിതാക്കള്‍ ട്യൂഷന്‍ സെന്ററിലെ പ്രിന്‍സിപ്പലിനെ വിവരം അറിയിക്കുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
ഭാര്യയും താനും രോഗികളായതിനാലും മക്കള്‍ ഇല്ലാത്തതിനാലും ശിക്ഷ കുറയ്ക്കണമെന്ന് പ്രതി കോടതിയോട് അപേക്ഷിച്ചു. എന്നാല്‍, അധ്യാപകനായ പ്രതി ചെയ്ത കൃത്യത്തിന് യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി വിധിന്യായത്തില്‍ പറഞ്ഞു. എന്നാലും ഈ സാഹചര്യങ്ങള്‍ പരിഗണിച്ച് പ്രതിക്ക് കോടതി വെറും തടവ് ആണ് വിധിച്ചത്.
കേസില്‍ പ്രോസിക്യൂഷന്‍ 15 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍, അഡ്വ. അതിയന്നൂര്‍ ആര്‍.വൈ. അഖിലേഷ് എന്നിവര്‍ ഹാജരായി. തമ്പാനൂര്‍ എസ്.ഐ. വി.എസ്. രഞ്ജിത്ത്, എസ്.ഐ. എസ്. ജയശ്രീ എന്നിവരാണ് അന്വേഷണം നടത്തിയത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply