സെക്കന്‍ഡ് ഷോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്‍ സരിഗ ആന്റണി, ശങ്കര്‍ ദാസ് എന്നിവര്‍ നിര്‍മിച്ച്, ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന അഭിലാഷം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്, ബേസില്‍ ജോസഫ് എന്നിവരുടെ ഒഫീഷ്യല്‍ പേജിലൂടെ നിര്‍വഹിച്ചു.
ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സൈജു കുറുപ്പിന്റെയും തന്‍വി റാമിന്റെയും പ്രഥമ ലുക്കാണ് പറത്തുവിട്ടിരിക്കുന്നത്. മലബാറിന്റെ പശ്ചാത്തലത്തലൂടെ ഹൃദ്യമായ ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. അര്‍ജുന്‍ അശോകന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഉമ കെ.പി, അഡ്വ. ജയപ്രകാശ് കുളൂര്‍, നാസര്‍ കര്‍ത്തേനി, ശീതള്‍ സഖറിയ എന്നിവരും പ്രധാന വേഷങ്ങളില്‍.
ജിനിത് കാച്ചപ്പിള്ളിയുടേതാണ് തിരക്കഥ. ഷറഫു, സുഹൈല്‍ കോയ എന്നിവരുടെ വരികള്‍ക്ക് ശ്രീഹരി കെ. നായര്‍ ഈണം പകര്‍ന്നിരിക്കുന്നു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.