മലപ്പുറം: മലപ്പുറം കൊടുവള്ളിയിൽ വീട്ടിൽ നിന്ന് ഒരുസംഘം തട്ടിക്കൊണ്ടു പോയ അന്നൂസ് റോഷനെ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടിയിൽ നിന്നാണ് അന്നൂസിനെ കണ്ടെത്തിയിരിക്കുന്നത്. കാണാതായി അഞ്ചാം ദിവസമാണ് യുവാവിനെ കണ്ടെത്തിയിരിക്കുന്നത്. അച്ഛൻ റസാഖുമായി യുവാവ് ഫോണിൽ സംസാരിച്ചു. തട്ടിക്കൊണ്ടുപോയ സംഘം തന്നെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് 2പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇവര്‍ സംഭവവുമായി നേരിട്ട് ബന്ധമുള്ളവരല്ല. പ്രതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇത്തരത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോള്‍ അന്നൂസിനെ കൊണ്ടോട്ടിയിൽ നിന്ന് കണ്ടെത്തിയിരിക്കുന്നത്.
യുവാവിനെ കൊടുവള്ളിയിലേക്കെത്തിക്കും. അന്നൂസുമായി സംഘം പലയിടങ്ങളിലേക്കും സഞ്ചരിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു,. ഇക്കാര്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നത്. അന്നൂസിൽ നിന്ന് മൊഴിയെടുത്തതിന് ശേഷം മാത്രമേ സംഭവത്തെക്കുറിച്ച് വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി. മകനെ കണ്ടെത്തിയതിൽ സന്തോഷമെന്ന ് അന്നൂസിന്‍റെ അച്ഛന്‍ റഷീദ് പറഞ്ഞു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.