ഹൈദരാബാദില്‍ ഹോട്ടല്‍മുറിയില്‍ ബോളിവുഡ് നടിയെ കവര്‍ച്ചയ്ക്ക് ഇരയാക്കിയതായി പരാതി. ബഞ്ചാര ഹില്‍സിനു സമീപം മാസാബ ടാങ്കിലെ ഒരു ഹോട്ടലിലാണ് സംഭവം. ഹൈദരാബാദില്‍ ഒരു വ്യാപാരസ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു നടി. സംഭവത്തിന് പിന്നാലെ ഇവര്‍ പോലീസില്‍ പരാതി നല്‍കി.
രാത്രി ഹോട്ടല്‍മുറിയില്‍ താന്‍ ഉറങ്ങിക്കിടക്കവേ മുറിയിലേക്ക് രണ്ട് യുവാക്കളും രണ്ട് സ്ത്രീകളും അതിക്രമിച്ചു കയറിയെന്ന് നടി പരാതിയില്‍ പറയുന്നു. ശേഷം നടിയെ അതിക്രമത്തിനിരയാക്കാന്‍ ശ്രമിച്ചു. പ്രതിരോധിച്ചപ്പോള്‍ നടിയുടെ കയ്യും കാലും കെട്ടിയിടുകയും ബാഗില്‍നിന്ന് അന്‍പതിനായിരം രൂപയും സ്വര്‍ണവും കവര്‍ന്ന് സംഘം കടന്നുകളയുകയും ചെയ്തു, പരാതിയില്‍ ആരോപിക്കുന്നു.
നടി പരാതി നല്‍കിയതിന് പിന്നാലെ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. അക്രമികളെ കണ്ടെത്തുന്നതിന്റെ ഭാഗമായി ഹോട്ടലിലെയും പ്രദേശത്തെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply