ഓരോ സ്ഥലത്തെത്തുമ്പോഴും അവിടെ പാലിക്കേണ്ടുന്ന ചില നിയമങ്ങളും ചില കാര്യങ്ങളും ഒക്കെയുണ്ട് അല്ലേ? അവിടുത്തെ സംസ്‌കാരത്തെ ബഹുമാനിക്കുക എന്നത് തന്നെയാണ് അതില്‍ പ്രധാനം. എന്നാല്‍, പലപ്പോഴും മറ്റ് രാജ്യങ്ങളിലേക്ക് യാത്ര പോകുന്നവര്‍ ഇതൊന്നും അത്ര കാര്യമാക്കാറില്ല. അതില്‍ ഇന്ത്യക്കാരും ഒട്ടും മോശമല്ല. എന്നാല്‍, ഇത്തരം പ്രവൃത്തികള്‍ അവിടുത്തെ ജനങ്ങള്‍ക്കുണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചിലപ്പോള്‍ നാം പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരിക്കാം. അതുപോലെ ഒരു സംഭവമാണ് ഇതും.
തായ്‌ലാന്‍ഡിലെ ഒരു ക്ഷേത്രത്തിലാണ് സംഭവം നടന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത് balibatmann എന്ന അക്കൗണ്ടില്‍ നിന്നാണ്. ഒരു തായ് ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബുദ്ധ പ്രതിമയില്‍ കയറി നിന്ന് മാങ്ങ പറിക്കുന്ന സ്ത്രീയെയാണ് വീഡിയോയില്‍ കാണുന്നത്. 14 -ാം നൂറ്റാണ്ടിലേതാണ് ഈ ബുദ്ധ പ്രതിമ എന്നാണ് വീഡിയോയില്‍ പറയുന്നത്.
വീഡിയോയില്‍ എഴുതിയിരിക്കുന്നത്, ‘ബ്രിട്ടീഷ്/ കനേഡിയന്‍ പൗരന്‍ അയുത്തായയിലെ 14 -ാം നൂറ്റാണ്ടിലെ പാവനമായ ഒരു ബുദ്ധപ്രതിമയില്‍ കയറി നിന്ന് കറിയുണ്ടാക്കാന്‍ വേണ്ടി മാങ്ങ മോഷ്ടിക്കുന്നു’ എന്നാണ്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.