അവരെല്ലാം പ്രണയത്തിലായിരുന്നു. തങ്ങളുടെ കാമുമാര്‍ക്ക് വേണ്ടി 36 പുരുഷന്മാര്‍ ചെലവഴിച്ചത് 1.2 കോടി രൂപ. പക്ഷേ, പിന്നീടാണ് ആ 36 കാമുകന്‍മാരും സത്യമറിഞ്ഞത്. അവരെല്ലാം പ്രണയിച്ചിരുന്നത് ഒരാളെ. ചൈനയിലെ ഷെന്‍ഷെനിലെ ഒരു സ്ത്രീ 90 കിലോമീറ്റര്‍ അകലെയുള്ള ഹുയിഷൗവില്‍ തന്റെ 36 കാമുകന്മാരോട് അപ്പാര്‍ട്ടുമെന്റുകള്‍ വാങ്ങാന്‍ നിര്‍ബന്ധിച്ചു. എല്ലാ അപ്പാര്‍ട്ട്‌മെന്റുകളും വാങ്ങിയത് ജിയു ജിംഗ് തായ്, ഹാവോ യി ഷാങ് യുവാന്‍ എന്നീ രണ്ട് റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകളിലായിട്ടായിരുന്നുവെന്ന് സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഒരു ഡേറ്റിംഗ് ആപ്പിലൂടെ ലിയു ജിയയെ കണ്ടുമുട്ടിയ അനുഭവം, അറ്റാവോ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഒരു കാമുകന്‍ മാധ്യമങ്ങളോട് പങ്കുവച്ചു. ലിയു ജിയ, മനസലിവുള്ളയാളും സദ്ഗുണസമ്പന്നയും കുടുംബാഭിമുഖ്യമുള്ളവളും ഒപ്പം മറ്റുള്ളവരോട് ഏറെ പരിഗണനയുള്ളവളാണെന്നും അദ്ദേഹം പറഞ്ഞു. ഈയൊരു സ്വഭാവസവിശേഷതയാണ് തന്നെ ആകര്‍ഷിച്ചതെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. ഹുനാന്‍ പ്രവിശ്യയില്‍ നിന്നുള്ള 30 വയസ്സുള്ള സ്ത്രീയാണെന്നും ഷെന്‍ഷെനിലെ ഇ-കൊമേഴ്സ് വ്യവസായത്തില്‍ ജോലി ചെയ്യുകയാണെന്നുമായിരുന്നു ലിയു ജിയ. അറ്റാവോ അടക്കമുള്ള തന്റെ കാമുകന്മാരെ വിശ്വസിപ്പിച്ചിരുന്നത്. അറ്റാവോയുമായി ഒരു മാസത്തെ ഡേറ്റിംഗിന് ശേഷം വിവാഹ വിഷയം ആദ്യം എടുത്തിട്ടതു ലിയു തന്നെ. പക്ഷേ, ഒരു നിബന്ധന മുന്നോട്ട് വച്ചു. വിവാഹത്തിന് മുമ്പ് സ്വന്തമായി ഒരു വീട് വാങ്ങണം. വീട് വാങ്ങുന്നതിനായി അറ്റാവോയ്ക്ക് 30,000 യുവാന്‍ (ഏതാണ്ട് 3.3 ലക്ഷം രൂപ) നല്‍കാമെന്നും ലിയു പറഞ്ഞു. ഒപ്പം ഹുയിഷോവിലെ രണ്ട് റെസിഡന്‍ഷ്യല്‍ ബ്ലോക്കുകള്‍ തന്നെ വേണമെന്നും അവള്‍ ആവശ്യപ്പെട്ടു. ഇക്കാലത്ത് 11 ലക്ഷം രൂപവരെ വസ്തുവാങ്ങാനായി ബാങ്കുകള്‍ വായ്പ നല്‍കിയിരുന്നു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.