ദില്ലി: സിപിഎമ്മിൻറെ ദേശീയ തലത്തിലെ വളർച്ചയ്ക്ക് പാർട്ടിയുടെ പ്രവർത്തന രീതികളിൽ അഴിച്ചു പണി അനിവാര്യമെന്ന് ജനറൽ സെക്രട്ടറി എംഎ ബേബി. ആർഎസ്എസിന്‍റെ സ്വാധീനം കൂടുന്നത് ചെറുക്കാൻ പാർട്ടി പുതുവഴികൾ തേടേണ്ടതുണ്ടെന്നും എംഎ ബേബി പറഞ്ഞു. യുവാക്കളുടെ ഇടയിലെ മാറ്റങ്ങൾ തിരിച്ചറിഞ്ഞ് പാർട്ടിക്ക് ഇതിനോട് പ്രതികരിക്കാൻ കഴിയുന്നില്ല.

പാർട്ടിക്ക് പുതിയ ആശയങ്ങൾ കണ്ടെത്താനോ ഭാവനാപരമായി ചിന്തിക്കാനോ കഴിയുന്നില്ല. സമരങ്ങളിലെ പങ്കാളിത്തം പോലും ചടങ്ങായി മാറുന്നുണ്ടെന്നും സിപിഎം ജനറൽ സെക്രട്ടറി പറഞ്ഞു. ജനങ്ങൾക്ക് മനസിലാകുന്ന ഭാഷയിൽ സംസാരിക്കാനും ആശയവിനിമയം നടത്താനും പാർട്ടിക്കാകുന്നില്ലെന്നത് സ്വയം വിമർശനപരമായി വിലയിരുത്തുന്നുവെന്നും എംഎ ബേബി ഇംഗ്ലീഷ്  ദിനപത്രത്തിന് നല്കിയ അഭിമുഖത്തിൽ വ്യക്തമാക്കി.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply