ചെന്നൈ : സര്‍വീസിലിരിക്കെ മരിച്ച സര്‍ക്കാര്‍ ജീവനക്കാരന്റെ ആനുകൂല്യങ്ങളില്‍ ഭാര്യക്കെന്നപോലെ അമ്മയ്ക്കും അവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുരബെഞ്ച് വിധിച്ചു. മകനെ വാത്സല്യത്തോടെ വളര്‍ത്തി വലുതാക്കുകയും പഠിപ്പിച്ച് ജോലിക്ക് പ്രാപ്തനാക്കുകയും ചെയ്ത അമ്മയെ ഇക്കാര്യത്തില്‍ അവഗണിക്കാനാവില്ലെന്ന് ജസ്റ്റിസ് ഷമീം അഹമ്മദിന്റെ ബെഞ്ച് വ്യക്തമാക്കി.
തൂത്തുക്കുടി ട്രഷറിയില്‍ അസിസ്റ്റന്റായിരുന്ന സി. മുരുകേശന്റെ അമ്മ കലയരസിയും ഭാര്യ തമിഴ്സെല്‍വിയും തമ്മിലുള്ള തര്‍ക്കത്തിന് തീര്‍പ്പുകല്പിച്ചുകൊണ്ടാണ് കോടതി വിധി. ഭിന്നശേഷിക്കാരനായ മുരുകേശന്‍ കോവിഡ്‌സമയത്താണ് മരിച്ചത്. ഗ്രാറ്റ്വിറ്റിയും പെന്‍ഷനും ഉള്‍പ്പെടെ മുരുകേശന്റെ മരണാനന്തരം ലഭിക്കേണ്ട ആനുകൂല്യങ്ങളില്‍ ഒരു പങ്ക് ഭാര്യക്കു നല്‍കിയിരുന്നു. തനിക്കും അതില്‍ അവകാശമുണ്ടെന്ന് കാണിച്ച് അമ്മ ഹര്‍ജി നല്‍കിയതുകാരണം ബാക്കി പണം നല്‍കുന്നത് മുടങ്ങി. അതുകിട്ടണമെന്നാവശ്യപ്പെട്ട് തമിഴ്സെല്‍വി നല്‍കിയ ഹര്‍ജിയിലാണ് കോടതി തീരുമാനം.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply