തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലക്കേസിൽ വിധി പറയുന്നത് വീണ്ടും മാറ്റി. തിങ്കളാഴ്ചത്തേക്കാണ് മാറ്റിയത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. മാതാപിതാക്കൾ ഉൾപ്പെടെ നാലുപേരെ കൊന്ന കേസിൽ കേഡൽ ജിൻസൺ രാജയാണ് ഏകപ്രതി.ഏപ്രിൽ 28-ന് കേസിന്റെ അന്തിമവാദം പൂർത്തിയായിരുന്നു. തുടർന്ന് മേയ് ആറിന് വിധി പ്രസ്താവിക്കുമെന്ന് അറിയിച്ചെങ്കിലും വ്യാഴാഴ്ചത്തേക്ക് മാറ്റിയിരുന്നു. ഇന്ന് കേസ് വീണ്ടും വിധിപറയാൻ മാറ്റുകയായിരുന്നു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.