ചെന്നൈ: ധനുഷ് നല്‍കിയ പകര്‍പ്പവകാശ കേസില്‍ നയന്‍ താരയ്ക്കും നെറ്റ്ഫ്‌ലിക്‌സിനും തിരിച്ചടി. കേസ് തള്ളണമെന്ന നെറ്റ്ഫ്‌ലിക്‌സിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടാണ് ധനുഷ് പകര്‍പ്പവകാശ കേസ് രജിസ്റ്റര്‍ ചെയ്തത്.
നെറ്റ്ഫ്‌ലിക്‌സ് റിലീസ് ചെയ്ത നയന്‍താര-വിഗ്‌നേഷ് ശിവന്‍ വിവാഹ വീഡിയോയുടെ ട്രെയിലറില്‍ പകര്‍പ്പവകാശം ലംഘിച്ച് ‘നാനും റൗഡി താന്‍’ എന്ന ധനുഷ് നിര്‍മിച്ച ചിത്രത്തിന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിനെതിരെയാണു ധനുഷിന്റെ വണ്ടര്‍ബര്‍ ഫിലിംസ് ഹൈക്കോടതിയെ സമീപിച്ചത്.
10 കോടി രൂപയുടെ പകര്‍പ്പവകാശ നോട്ടീസ് അയച്ച് ധനുഷിനെതിരായ നയന്‍താരയുടെ തുറന്ന കത്ത് വിവാദമായിരുന്നു. പ്രേക്ഷകര്‍ കാണുന്ന നിഷ്‌ക്കളങ്ക മുഖമല്ല ധനുഷിന്റേതെന്നും വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്ന ആളാണെന്നും നയന്‍ താര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.