ഒന്നല്ല, രണ്ടല്ല, ഏഴ് പ്രണയ ലാസ്യ ഭാവങ്ങളുമായി സജിന്‍ ഗോപു. പ്രേക്ഷകരില്‍ ഫ്രഷ്‌നെസ് നിറച്ചുകൊണ്ട് രസകരമായ കളര്‍ഫുള്‍ സെക്കന്‍ഡ് ലുക്ക് പോസ്റ്ററാണ് സജിന്‍ ഗോപു, അനശ്വര രാജന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ‘പൈങ്കിളി’ സിനിമയുടേതായി പുറത്തിറങ്ങിയിരിക്കുന്നത്. നടന്‍ ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ‘ആവേശം’ സിനിമയിലൂടെ ശ്രദ്ധേയനായ റോഷന്‍ ഷാനവാസ് ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ഒരുമിക്കുന്നുണ്ട്.
ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സിന്റേയും അര്‍ബന്‍ ആനിമലിന്റേയും ബാനറില്‍ ഫഹദ് ഫാസില്‍, ജിതു മാധവന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവന്‍ രചന നിര്‍വഹിക്കുന്നതാണ് ചിത്രമെന്ന പ്രത്യേകതയും ഉണ്ട്. ‘ആവേശം’ സിനിമയില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച രങ്കന്‍ ചേട്ടനൊപ്പം അമ്പാന്‍ എന്ന കഥാപാത്രമായി ശ്രദ്ധേയനായ സജിന്‍ ഗോപു ചുരുളി, ജാന്‍ എ മന്‍, രോമാഞ്ചം, നെയ്മര്‍, ചാവേര്‍ തുടങ്ങിയ ഒട്ടേറെ സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ എത്തിയിട്ടുണ്ട്. ഇതാദ്യമായാണ് സജിന്‍ ഗോപു നായകനായെത്തുന്ന ചിത്രമെത്തുന്നത്.
ചന്തു സലീംകുമാര്‍, അബു സലിം, ജിസ്മ വിമല്‍, ലിജോ ജോസ് പെല്ലിശേരി, റിയാസ് ഖാന്‍, അശ്വതി ബി, അമ്പിളി അയ്യപ്പന്‍, പ്രമോദ് ഉപ്പു, അല്ലുപ്പന്‍, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കര്‍, സുനിത ജോയ്, ജൂഡ്‌സണ്‍, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടന്‍, അരവിന്ദ്, പുരുഷോത്തമന്‍, നിഖില്‍, സുകുമാരന്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
ആഷിഖ് അബു ,ദിലീഷ് പോത്തന്‍, ജോണ്‍പോള്‍ ജോര്‍ജ്ജ്, വിഷ്ണു നാരായണന്‍ എന്നിവരുടെ ശിഷ്യനായി പ്രവര്‍ത്തിച്ച ശ്രീജിത്ത് ബാബു ‘രോമാഞ്ചം’, ‘ആര്‍ഡിഎക്‌സ്’ , ‘ആവേശം’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. അര്‍ജുന്‍ സേതു ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14നാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്.
എഡിറ്റര്‍: കിരണ്‍ ദാസ്, സംഗീത സംവിധാനം: ജസ്റ്റിന്‍ വര്‍ഗ്ഗീസ്, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, ആര്‍ട്ട്: കൃപേഷ് അയ്യപ്പന്‍കുട്ടി, കോസ്റ്റ്യും: മാഷര്‍ ഹംസ, മേക്കപ്പ്: ആര്‍ജി വയനാടന്‍, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: മൊഹ്‌സിന്‍ ഖായീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വിമല്‍ വിജയ്, ഫിനാന്‍സ് കണ്‍ട്രോളര്‍: ശ്രീരാജ് എസ്.വി, ഗാനരചന: വിനായക് ശശികുമാര്‍, വിതരണം: ഭാവന സ്റ്റുഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അരുണ്‍ അപ്പുക്കുട്ടന്‍, സ്റ്റണ്ട്: കലൈ കിങ്‌സണ്‍, സ്റ്റില്‍സ്: രോഹിത് കെ.എസ്, ഡിഐ: പോയറ്റിക്, കളറിസ്റ്റ്: ശ്രീക്ക് വാര്യര്‍, ടൈറ്റില്‍ ഡിസൈന്‍: അഭിലാഷ് ചാക്കോ, പോസ്റ്റര്‍: ഡിസൈന്‍ യെല്ലോ ടൂത്ത്, അസോ.ഡയറക്ടര്‍മാര്‍: അഭി ഈശ്വര്‍, ഫൈസല്‍ മുഹമ്മദ്, വിഎഫ്എക്‌സ്: ടീം വിഎഫ്എക്‌സ് സ്റ്റുഡിയോ, കോറിയോഗ്രാഫര്‍: വേദ, പിആര്‍ഒ: ആതിര ദില്‍ജിത്ത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply