തിരുവനന്തപുരം: നോക്കുകൂലി സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രസംഗം വസ്തുതയ്ക്ക് നിരക്കാത്തതെന്ന് മന്ത്രി പി. രാജീവ്. വസ്തുതകള്‍ ഇല്ലാതെ കാര്യങ്ങള്‍ പറഞ്ഞാല്‍ അവരുടെ വിശ്വാസ്യത തകരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബിജെപി നേതാക്കളുടെ കമ്യൂണിസ്റ്റ് വിരുദ്ധത കേരള വിരുദ്ധതയായി മാറുകയാണ്. നോക്കുകൂലി സംബന്ധിച്ച് തെറ്റായ പ്രവണതകള്‍ ഉണ്ടായിരുന്നുവെന്നും അത് അവസാനിപ്പിച്ചു. സങ്കുചിതരാഷ്ട്രീയ പ്രതികരണമാണ് നടത്തിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
നിര്‍മ്മല സീതാരാമന്റെ പ്രസ്താവനയ്ക്കതിരെ ഇടത് എംപിമാര്‍ പ്രതിഷേധിക്കും. ബജറ്റ് ചര്‍ച്ചയില്‍ പ്രതിഷേധിക്കാന്‍ ധാരണ കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടും. ആശ വര്‍ക്കര്‍മാരുടെ കാര്യത്തില്‍ ആരോഗ്യമന്ത്രി ജെപി നദ്ദ ഇന്ന് മറുപടി നല്കിയേക്കും.
രാജ്യസഭയിലായിന്നു ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രസംഗം. കേരളത്തില്‍ ബസില്‍ നിന്നിറങ്ങി ലഗേജുമായി പോകുന്നവര്‍ക്കെതിരെ പോലും നോക്കുകൂലി ചുമത്തും. സിപിഎമ്മുകാരാണ് നോക്കുകൂലിക്ക് പിന്നില്‍. അങ്ങനെയുള്ള കമ്യൂണിസമാണ് കേരളത്തിലുള്ളത്. ആ കമ്യൂണിസമാണ് കേരളത്തില്‍ വ്യവസായം തകര്‍ത്തതെന്നായിരുന്നു ധനമന്ത്രിയുടെ പ്രസ്താവന.
കേരളത്തിന്റെ മുഖ്യമന്ത്രിക്ക് 2 ദിവസം മുന്‍പ് നല്‍കിയ ഇന്റര്‍വ്യൂവില്‍ പോലും അവിടെ നോക്കുകൂലിയില്ലെന്ന് പറയേണ്ടി വരുന്നു. തന്നെ കൂടുതല്‍ പഠിപ്പിക്കാന്‍ നില്‍ക്കേണ്ടെന്നും ആ മേഖലയില്‍ നിന്നുള്ളയാളാണ് താനെന്നും പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളോട് ധനമന്ത്രി പറഞ്ഞു.
നോക്കുകൂലിയെന്ന പ്രതിഭാസം വേറെ എവിടെയുമില്ല. സിപിഎമ്മുകാരാണ് നോക്കുകൂലി പിരിക്കുന്നതെന്നും ആയിരുന്നു കേന്ദ്ര ധനമന്ത്രിയുടെ ആക്ഷേപം.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply