തിരുവനന്തപുരം: ഒമ്പത് വര്‍ഷം കൊണ്ട് കേരളത്തിൽ അഭിമാനമകരമായ നേട്ടമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാര്‍ വാര്‍ഷികത്തിന്‍റെ തിരുവനന്തപുരം ജില്ലാ തല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭാവി കേരളത്തെക്കുറിച്ചുള്ള നിരവധി നിർദ്ദേശങ്ങൾ ജനങ്ങളുമായുള്ള സംവാദത്തിൽ ഉയര്‍ന്നു. എല്ലാ ജില്ലകളിലും ജനങ്ങളുടെ വലിയ പങ്കാളിത്തമുണ്ട്. 2016 ന് മുമ്പുള്ള സ്ഥിതി എന്തായിരുന്നുവെന്ന് എല്ലാവർക്കും അറിയാം.

2016 ലെ പ്രകടനപത്രികയിലെ 600 ഇനങ്ങളിൽ വിരലിൽ എണ്ണാവുന്നവ ഒഴിച്ച് നടപ്പാക്കി. 2021 ലെ പ്രകടന പത്രികയിൽ നാലു വർഷം കൊണ്ട് നടപ്പിലാക്കിയതിന്‍റെ പ്രോഗസ് റിപ്പോർട്ട് വൈകിട്ട് അവതരിപ്പിക്കും. പ്രോഗസ് റിപ്പോർട്ട് അവതരണം ലോക പാർലമെന്‍ററി ചരിത്രത്തിൽ തന്നെ അപൂർവമാണ്. കേരളം കടക്കെണിയിലാണെന്ന തെറ്റായ പ്രചാരണം നടക്കുകയാണ്. എന്നാൽ, ഇതിൽ വസ്തുതയുടെ കണികയില്ല.

ആർ ബി ഐ കണക്ക് പ്രകാരം കടവും ആഭ്യന്തര വരുമാനവും തമ്മിലെ അനുപാതം മറ്റു സംസ്ഥാനങ്ങളെക്കാൾ കേരളത്തിൽ കുറവാണ്. എന്നാൽ, മറിച്ചാണ് പ്രചാരണം അനുപാതം. ഇത് ഇനിയും കുറയും. ഇത് നേടാൻ കഴിഞ്ഞത് ചിട്ടയായ ധനകാര്യ മാനേജ്മെന്‍റ്  കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം തീർത്തും വിവേചനപരമായി പെരുമാറുകയാണ്. കേരളത്തോട് താൽപര്യമുള്ളവർ സർക്കാർ ശബ്ദം ഉയർത്തുന്നതിന് ഒപ്പം നിൽക്കണം. അതിന് പകരം കേന്ദ്രത്തെ വെള്ള പൂശുന്നു.

ഇവിടെ ധനകാര്യ മാനേജ്മെന്‍ററിന് കുഴപ്പമുണ്ടെന്ന് വ്യാജപ്രചരണം നടത്തുകയാണ്. ഐ ടി രംഗത്ത് വലിയ വളർച്ചയുണ്ടായത്. സ്റ്റാർട് അപ്പുകളുടെ പ്രധാന സ്ഥലമായി കേരളം മാറി.
രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് കേരളത്തിലാണ്. മൂന്ന് സയൻസ് പാർക്കുകൾ കൂടി കേരളത്തിൽ വരും. 200 കോടി ചെലവിട്ടുകൊണ്ടാണ് സയന്‍സ് പാര്‍ക്കുകള്‍ നിര്‍മിക്കുന്നത്. ഇതിനുപുറമെ നിക്ഷേപവും സംരംഭങ്ങളും വർധിക്കുകയാണ്. എന്നാൽ രണ്ടോ മൂന്നോ സ്ഥാപനങ്ങൾക്ക് പ്രതിസന്ധിയുണ്ടെങ്കിൽ അതാണ് പ്രചരിപ്പിക്കുന്നത്. നിസാനും
എയർബസും കേരളത്തിലേയ്ക്ക് വരുന്നു.

ഇതാണ് ഇപ്പോഴത്തെ മാറ്റം. വിലക്കയറ്റം ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. വർഗീയ സംഘർഷങ്ങളോ പ്രശ്നങ്ങളോ ഇല്ലാതെ സമാധാനപരമായി ജീവിക്കാൻ കഴിയുന്ന സംസ്ഥാനമാണ് കേരളം. അതിദരിദ്ര കുടുംബങ്ങളില്ലാത്ത സംസ്ഥാനമായി കേരളം നവംബർ ഒന്നിന് മാറും. ക്ഷേമ പെൻഷൻ വിതരണത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ 18 മാസം കുടിശിക വരുത്തിയെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.  665 കോടിയായിരുന്നു യുഡിഫ് കാലത്തെ ആരോഗ്യ മേഖലയുടെ ബജറ്റ് വിഹിതം. എന്നാൽ എൽഡിഎഫ് 2500 കോടിയാണ് നൽകിയത്.  മധ്യ വരുമാന തോതുള്ള രാജ്യങ്ങളുടെ  ജീവിത നിലവാരത്തിന് ഒപ്പമെത്തിക്കുകയെന്നതാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply