കോട്ടയം: ഡി സി കിഴക്കെമുറിയുടെ പത്‌നി പൊന്നമ്മ ഡീസി (90) അന്തരിച്ചു. രണ്ടു പതിറ്റാണ്ടോളം ഡി സി ബുക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാരഥ്യം വഹിച്ചിരുന്നു. തിരുവല്ല ബാലികാമഠം സ്‌കൂളിലെ അധ്യാപികയായിരുന്നു. 1974-ല്‍ ഡി സി കിഴക്കെമുറി ഡി സി ബുക്‌സ് ആരംഭിച്ച സമയത്ത് നേതൃത്വപരമായ പങ്കാളിത്തം വഹിച്ചത് പൊന്നമ്മ ഡീസിയായിരുന്നു.

തകഴി, ബഷീര്‍, സി ജെ തോമസ് തുടങ്ങി ആദ്യകാല എഴുത്തുകാരുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന പൊന്നമ്മ ഡീസി സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവമായിരുന്നു. ഡി സി കിഴക്കെമുറിക്ക് ലഭിച്ച പത്മഭൂഷന്‍ ബഹുമതി കെ ആര്‍ നാരായണനില്‍ നിന്ന് ഏറ്റുവാങ്ങിയത് പൊന്നമ്മ ഡീസിയായിരുന്നു.

ചെങ്ങന്നൂര്‍ കടക്കേത്തു പറമ്പില്‍ പി പി ഐസക്കിന്റെയും റേച്ചലിന്റെയും ഇളയപുത്രിയായി 1934 ഡിസംബര്‍ മൂന്നിനായിരുന്നു ജനനം. മക്കള്‍: താര, മീര, രവി ഡി സി. മരുമക്കള്‍: ജോസഫ് സത്യദാസ്, അനില്‍ വര്‍ഗീസ്, രതീമ രവി. സംസ്‌കാരം ഇരുപത്തിയേഴാം തിയതി ഞായറാഴ്ച കോട്ടയം ലൂര്‍ദ് ഫൊറോണ പള്ളിയില്‍ വൈകിട്ട്‌ മൂന്നുമണിക്ക് നടക്കും.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply