സ്കൂൾ പ്രിൻസിപ്പലും ലൈബ്രേറിയനും തമ്മിലടിച്ചപ്പോൾ പ്രശ്നം ഒത്തുതീർത്തത് അതേ സ്കൂളിലെ തൂപ്പുകാരി. വിദ്യാഭ്യാസം മാത്രം പോര അല്പം വിവേകം കൂടി വേണമെന്നും അത് ആവോളം ആ തൂപ്പുകാരിക്ക് ഉണ്ടെന്നുമാണ് സോഷ്യൽ മീഡിയയുടെ വാഴ്ത്ത്. മധ്യപ്രദേശിലെ എകലവ്യ ആദർശ് സ്കൂളിലായിരുന്നു അടിപൊട്ടിയത്. ഇരുവരും പരസ്പരം മുടിയിൽ പിടിച്ച് വലിച്ചും അസഭ്യപറഞ്ഞും തമ്മിൽ തല്ലുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ ഇരുവരെയും സ്കൂളിൽ നിന്ന് പുറത്താക്കി.
ഇവരുടെ തമ്മിലടിയോടെയാണ് വീഡിയോ തുടങ്ങുന്നത്. ലൈബ്രേറിയനെ തല്ലി അവരുടെ ഫോൺ പിടിച്ചുവാങ്ങി പ്രിൻസിപ്പൽ എറിഞ്ഞുടയ്ക്കുന്നുണ്ട്. നീ എന്തിനാടി എന്നെ തല്ലുന്നേ? എന്ന് ചോദിച്ച് ലൈബ്രേറിയൻ അസഭ്യം വിളിക്കുന്നുമുണ്ട്. ഇതിന് ശേഷം പ്രിൻസിപ്പൽ സ്വന്തം ഫോളിൽ വീഡിയോ പകർത്തുകയും ചെയ്തു.
ഇതോടെ ലൈബ്രേറിയൻ തല്ലു തുടങ്ങി. ഇതോടെ പൊരിഞ്ഞ അടിയായി. സ്വയരക്ഷയ്ക്ക് വേണ്ടിയാണ് നിന്നെ തല്ലിയതെന്നാണ് പ്രിൻസി ഇതിനിടെ വിശദീകരിക്കുന്നുമുണ്ട്. എന്നാൽ ആരും ഇതിൽ ഇടപെടാൻ തയാറായില്ല. പിന്നീട് ഒരു തൂപ്പുകാരിയെത്തി ഇവരെ പിടിച്ചുമാറ്റി പ്രശ്നം ഒത്തുതീർക്കുകയായിരുന്നു. ഇരുവരെയും പിന്നീട് കമ്മിഷണർ ഓഫീസിലേക്ക് കൊണ്ടുപോയി. ഇവർ പരാതി നൽകിയിട്ടുണ്ട്. അടിപൊട്ടിയത് എന്ത് കാരണത്തിനാണെന്ന് വ്യക്തമല്ല.
Discover more from MALAYALAM
Subscribe to get the latest posts sent to your email.