തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ കനത്ത മഴയ്ക്ക് സാധ്യത.തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്.രണ്ട് ദിവസത്തിനകം കാലവർഷം കേരളാ തീരം തൊട്ടേക്കും.ഇതിന് മുന്നോടിയായാണ് മഴ കനക്കുന്നത്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഞായറാഴ്ചയും തിങ്കളാഴ്ചയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. തുടർച്ചായി മഴ ലഭിക്കുന്ന മേഖലകളിൽ കനത്ത ജാഗ്രതാ പാലിക്കണം. ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുക്കണം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.കണ്ണൂർ, കാസർകോട് ജില്ലകളിൽ, കുഴത്തൂർ മുതൽ കോട്ടക്കുന്ന് വരെയുള്ള തീരങ്ങളിൽ കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്
Discover more from MALAYALAM
Subscribe to get the latest posts sent to your email.