എക്കാലത്തും വിവാദങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മുന്‍ പന്തിയിലുണ്ട് രാഖി സാവന്ത്. ഏറെ കാലത്തിനു ശേഷം വീണ്ടും അത്തരത്തിലൊരു വിവാദം സൃഷ്ടിച്ചിരിക്കുകയാണ് രാഖി. മൂന്നാം വിവാഹത്തിന് ഒരുങ്ങുകയാണെന്നാണ് രാഖി അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. പാക്കിസ്ഥാനി പൊലീസ് ഓഫിസറില്‍ നിന്ന് വിവാഹാഭ്യര്‍ഥന ലഭിച്ചിട്ടുണ്ടെന്നും ആലോചിച്ച് തീരുമാനിക്കുമെന്നുമാണ് താരം വെളിപ്പെടുത്തിയത്. നിലവില്‍ തനിക്ക് നിരവധി വിവാഹ ആലോചനകള്‍ വരുന്നുണ്ട്.
പാക്കിസ്ഥാനില്‍ നിന്നുള്ളവരെ വിവാഹം കഴിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുമെന്നും താരം വ്യക്തമാക്കി. എനിക്ക് പാക്കിസ്ഥാനികളെ ഇഷ്ടമാണ്. എനിക്കവിടെ ധാരാളം ആരാധകരുണ്ട്. വിവാഹം ഇസ്ലാമിക് ആചാരങ്ങളോടെ പാക്കിസ്ഥാനിലും വിവാഹ വിരുന്ന് ഇന്ത്യയിലും നടത്താനും സ്വിറ്റ്സര്‍ലണ്ടിലും നെതര്‍ലന്‍ഡ്സിലും ഹണിമൂണ്‍ യാത്ര നടത്താനുമാണ് താരത്തിന്റെ ആലോചന. ഒടുവില്‍ ദുബായില്‍ താമസമാക്കുമെന്നും രാഖി പറയുന്നു. റിതേഷ് രാജ് സിങ്ങാണ് രാഖിയുടെ ആദ്യ ഭര്‍ത്താവ്. ഇരുവരും 2022ല്‍ വേര് പിരിഞ്ഞു. പിന്നീട് ആദില്‍ ഖാന് ദുരാനിയെ വിവാഹം കഴിച്ചു. ഇരുവരും 2023ല്‍ വേര്‍പിരിഞ്ഞു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.