മുംബൈ: സെയ്ഫ് അലി ഖാന്‍ ആക്രമണക്കേസില്‍ നിരവധി ചോദ്യങ്ങളും സംശയങ്ങളും ഉയര്‍ത്തിയിട്ടും ഉത്തരം നല്‍കാന്‍ സെയ്ഫ് അലി ഖാന്‍ന്റെ കുടുംബമോ ലീലാവതി ആശുപത്രി അതികൃധരോ പൊലീസോ തയാറാവുന്നില്ല. പ്രധാനാമായും ഉത്തരം കിട്ടാതെ അവശേഷിക്കുന്ന ചോദ്യങ്ങള്‍ ഇവയാണ്:
ജനുവരി 16ന് പുലര്‍ച്ചെ 2.30 ഓടെയാണ് സെയ്ഫിന് നേരെ ആക്രമണമുണ്ടായതെന്നും സത്ഗുരുവിലെ പെന്റ്ഹൗസില്‍ നിന്ന് 10 മിനിറ്റ് മാത്രം അകലെയുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 4.11 ന് മാത്രം. ആശുപത്രിയിലെ ഡോ. ഭാര്‍ഗവി പാട്ടീല്‍ ബാന്ദ്ര പോലീസിന് നല്‍കിയ മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിവായത്. ആറോളം കുത്തേറ്റ സെയ്ഫ് ഒന്നര മണിക്കൂറിലേറെയായി വീട്ടില്‍ എന്തുചെയ്യുകയായിരുന്നു എന്നതാണ് ഉയരുന്ന ചോദ്യം?
ആറ് മുറിവുകളിലൊന്ന് കത്തിയുടെ 2.5 ഇഞ്ച് ഭാഗം നാഡിക്ക് സമീപം ഉള്ളില്‍ തങ്ങിനിന്നതായി ആശുപത്രി അധികൃതര്‍ ആദ്യം പറഞ്ഞിരുന്നു. നട്ടെല്ലിന് സമീപം മൂര്‍ച്ചയുള്ള ലോഹക്കഷണം ഉള്ളില്‍ തുളച്ചു കയറിയാല്‍ എങ്ങനെയാണ് ഇത്രയും നേരം വീട്ടില്‍ ഇരുന്നത്? സെയ്ഫിനൊപ്പം ഒരു പുരുഷനും ഒരു കുട്ടിയും (നടന്റെ മകന്‍ 7 വയസ് പ്രായമുള്ള തൈമൂര്‍) ഉണ്ടായിരുന്നുവെന്ന് സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ റിക്ഷാ ഡ്രൈവര്‍ പറഞ്ഞു. തന്റെ ജീവന്‍ രക്ഷിച്ചതിന് സെയ്ഫ് ഡ്രൈവര്‍ക്ക് നന്ദി പറയുകയും, 11,000 രൂപ നല്‍കുകയും ചെയ്തിരുന്നു. കൂടാതെ ഡ്രൈവറും ആശുപത്രിയും നല്‍കുന്ന അഡ്മിഷന്‍ സമയത്തിലും വലിയ വ്യത്യാസമുണ്ട്.
കുത്തേറ്റു നടക്കുമ്പോള്‍ സെയ്ഫിന്റെ ഭാര്യ കരീന വീട്ടില്‍ ഉണ്ടായിരുന്നോ? ഉണ്ടായിരുന്നുവെങ്കില്‍, ഭര്‍ത്താവിനെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് എന്ത് കൊണ്ട് തോന്നിയില്ല?
കത്തിയുടെ ഒരു കഷ്ണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ ഏകദേശം ആറ് മണിക്കൂര്‍ എടുത്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. അത് നീക്കം ചെയ്ത കത്തി കഷ്ണത്തിന്റെ ഫോട്ടോ പോലും കാണിച്ചു. ഡോ. പാട്ടീല്‍ പോലീസുകാര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ മുറിവുകളെ ചൂണ്ടിക്കാണിക്കുന്നത് “മുറിവുകള്‍ എന്നാണ്.’ ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നത് മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൊണ്ടാണ് മുറിവുകള്‍ ഉണ്ടായത്, കത്തിയല്ല എന്നുമാണ്.അപ്പോള്‍ എന്താണ് സത്യം? ഈ ചോദ്യങ്ങള്‍ക്കും മറ്റ് ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ സെയ്‌ഫോ ഡോക്ടര്‍ നിരജ് ഉത്തമനിയോ മെഡിക്കല്‍ സൂപ്രണ്ടോ പൊലീസോ തയ്യാറായിട്ടില്ല. എന്തിനാണ് ഈ നിശബ്ദത എന്നതാണ് മറ്റൊരു ചോദ്യം.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply