തെലങ്കാന:16 വയസിന് താഴെയുള്ള കുട്ടികളെ രാത്രി 11 മണിക്ക് ശേഷം തിയെ?റ്ററുകളില്‍ സിനിമ കാണാന്‍ അനുവദിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി.
ഇത് സംബന്ധിച്ച് സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. 16വയസ്സിന് താഴെയുള്ള കുട്ടികളെ തിയെറ്ററുകളിലും മള്‍ട്ടിപ്ലക്സുകളിലും രാത്രി 11നു ?ശേഷമുള്ള ഷോ കാണാന്‍ അനുവദിക്കരുത്. രാവിലെ 11നു ?മുമ്പുള്ള സമയത്തും ഈ നിര്‍ദേശം ബാധകമാണ്. നിര്‍ദേശം സംബന്ധിച്ച അഭിപ്രായങ്ങള്‍ ബന്ധപ്പെട്ടവരോട് ചോദിക്കണമെന്നും, അതിന് ശേഷമുള്ള നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
രാം ചരണ്‍ നായകനാകുന്ന ‘ഗെയിം ചേഞ്ചര്‍’ ഉള്‍പ്പെടെ സിനിമകളുടെ ടിക്കറ്റ് നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രായപൂര്‍ത്തിയാകാത്തവരെ വൈകിയുള്ള സമയങ്ങളില്‍ സിനിമ കാണാന്‍ അനുവദിക്കരുത്. അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഹര്‍ജിക്കാരനായ വിജയ് ഗോപാലിന്റെ അഭിഭാഷകന്‍ വാദിച്ചു.
‘പുഷ്പ-2’ ന്റെ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച സ്ത്രീയുടെ മകന് ഗുരുതരമായി പരിക്കേല്‍ക്കേണ്ടി വന്ന സാഹചര്യത്തില്‍, തി?യെറ്ററുകളില്‍ പ്രായപൂര്‍ത്തിയാകാത്തവരുടെ പ്രവേശനം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തി?ര തീരുമാനം എടുക്കേണ്ടതായിരുന്നുവെന്നും അഭിഭാഷകന്‍ പറഞ്ഞു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.