തിരുവനന്തപുരം: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്തസമ്മേളനത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു. എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 4,27,020 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 424583 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 99.5 ആണ് ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം 99.69 ശതമാനമായിരുന്നു.0.19 ശതമാനം കുറവ് ഈ വര്‍ഷമുണ്ടായിട്ടുണ്ട്.
മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത് 61449 പേര്‍ക്കാണ്.ടി.എച്ച്.എസ്.എല്‍.സി., എ.എച്ച്.എസ്.എല്‍.സി. ഫലങ്ങളും പ്രഖ്യാപിച്ചു. വിജയം കൂടുതല്‍ കണ്ണൂരില്‍(99.87 ശതമാനം). കുറവ് തിരുവനന്തപുരത്ത് (98.59 ശതമാനം).
വാര്‍ത്താസമ്മേളനത്തിന് പിന്നാലെ ഔദ്യോഗിക വെബ്സൈറ്റുകളില്‍ നിന്ന് ഫലം പരിശോധിക്കാവുന്നതാണ്.ഇക്കൊല്ലം വിദ്യാര്‍ത്ഥികളുടെ സൗകര്യം മാനിച്ച് എസ്.എസ്.എല്‍.സി പരീക്ഷാഫലം ഡിജിലോക്കറിലും ലഭ്യമാക്കിയിട്ടുണ്ട്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply