മലപ്പുറം : ഇഷ്ടമില്ലാത്ത വിവാഹം നടന്നതിന്റെ പേരില്‍ തൂങ്ങിമരിച്ച പെണ്‍കുട്ടിയുടെ കാമുകനും ആത്മഹത്യ ചെയ്തു. ആമയൂര്‍ സ്വദേശിനിയായ ഷൈമ സിനിവര്‍ ഈ മാസം മൂന്നിനാണ് വീട്ടില്‍ തൂങ്ങി മരിച്ചത്. ഷൈമ മരിച്ചതറിഞ്ഞ് അന്ന് തന്നെ 19 കാരനായ ആണ്‍സുഹൃത്ത് സജീര്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന യുവാവ് ഇന്നലെ ആരോടും പറയാതെ ഇവിടെ നിന്നും പോവുകയായിരുന്നു. എടവണ്ണ പുകമണ്ണില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
നിക്കാഹ് കഴിഞ്ഞ് മൂന്നാം നാളായിരുന്നു ഷൈമയുടെ മരണം. വിവാഹ ചടങ്ങുകള്‍ അടുത്ത ദിവസം നടക്കാനിരിക്കെയായിരുന്നു ആത്മഹത്യ. വിവാഹത്തിന് ഷൈമക്ക് താത്പര്യമില്ലായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. സജീറിനെ വിവാഹം കഴിക്കാനായിരുന്നു പെണ്‍കുട്ടിക്ക് ആഗ്രഹമെന്നാണ് പൊലീസ് പറയുന്നത്. താത്പര്യമില്ലാത്ത വിവാഹം നടന്നതിന്റെ മനോവിഷമത്തിലായിരുന്നു പെണ്‍കുട്ടിയെന്നും ഇതേത്തുടര്‍ന്ന് ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply