ദില്ലി: സര്‍ക്കാരിന്‍റെയും പാര്‍ലമെന്‍റിന്‍റെയും അധികാരത്തില്‍ കൈകടത്തുന്നുവെന്ന ആരോപണം പരാമര്‍ശിച്ച് സുപ്രീംകോടതി. വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ട് മുർഷിദാബാദിലടക്കം നടന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലെ ബംഗാള്‍ കേസിനിടെ ഇക്കാര്യം പരമാര്‍ശിച്ച കോടതി, രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ഹര്‍ജിയില്‍ എങ്ങനെ ഇടപെടാനാകുമെന്ന് ചോദിച്ചു. മുര്‍ഷിദാബാദ് കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ഹര്‍ജി പരിഗണിക്കുമ്പോഴാണ് പുറത്ത് ശക്തമാകുന്ന രാഷ്ട്രീയ ആക്രമണത്തെ കുറിച്ച് സുപ്രീംകോടതി പരാമര്‍ശം നടത്തിയത്.
‘ബംഗാളില്‍ ഇടപെടാന്‍ കേന്ദ്രത്തിന് ഞങ്ങള്‍ നിര്‍ദ്ദേശം നല്‍കണമെന്ന് നിങ്ങള്‍ ആവശ്യപ്പെടുന്നു. എന്നാല്‍ പാര്‍ലമെന്‍റിലും എക്സിക്യൂട്ടീവിലും ഞങ്ങള്‍ കടന്നു കയറുന്നതായി ഇപ്പോള്‍ തന്നെ ആരോപണമുണ്ട്. അപ്പോള്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ഹര്‍ജിയില്‍ എങ്ങനെ ഇടപെടാനാകും’ – ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ഗവായ് പറഞ്ഞതിങ്ങനെയായിരുന്നു. പരാമര്‍ശത്തിന് പിന്നാലെ ഹര്‍ജി പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റുകയും ചെയ്തു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.