ന്യൂഡല്‍ഹി: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിന് അടിസ്ഥാനമാക്കിയ ജനസംഖ്യ വര്‍ധനവിന്റെ കണക്ക് ഏതാണെന്ന് സുപ്രീം കോടതി. സംസ്ഥാനത്ത് ജനസംഖ്യ വര്‍ധനവുണ്ടായതിനെ തുടര്‍ന്നാണ് വാര്‍ഡ് വിഭജനം നടത്തിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ജനസംഖ്യ വര്‍ധനവിന് അടിസ്ഥാനമാക്കിയ കണക്ക് ഏതാണെന്ന് കോടതി ചോദിച്ചത്.2011ലെ സെന്‍സസ് ഡാറ്റയുടെ അടിസ്ഥാനത്തില്‍, തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന് സര്‍ക്കാരിന് അധികാരമുണ്ടെന്ന കേരള ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികളില്‍ സുപ്രീം കോടതി സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് […]