സ്വകാര്യമായ കാര്യങ്ങളില്‍ ഇടപെട്ടു എന്ന് ആരോപിച്ച് അമ്മയോട് വീടിന്റെ താക്കോല്‍ തിരികെ വാങ്ങി മകന്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്ത സംഭവം ആളുകള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി.റെഡിറ്റ് പോസ്റ്റ് അനുസരിച്ച് 26 -കാരനായ മകനാണ് അമ്മയുടെ പ്രവൃത്തി ഇഷ്ടപ്പെടാതെ വന്നതിനെത്തുടര്‍ന്ന് അമ്മയുടെ കൈവശമുണ്ടായിരുന്ന തന്റെ വീടിന്റെ കീ തിരികെ വാങ്ങിയത്. മകന്‍ കാമുകിയോടൊപ്പം ഉണ്ടായിരുന്ന സമയത്ത് അപ്രതീക്ഷിതമായി അമ്മ വീട്ടിലെത്തിയതും ഇരുവരെയും ചോദ്യം ചെയ്തതുമാണ് മകനെ പ്രകോപിതനാക്കിയത്. സംഭവത്തെ തുടര്‍ന്ന് കാമുകി പിണങ്ങി പോയതും […]