സ്വകാര്യമായ കാര്യങ്ങളില്‍ ഇടപെട്ടു എന്ന് ആരോപിച്ച് അമ്മയോട് വീടിന്റെ താക്കോല്‍ തിരികെ വാങ്ങി മകന്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്ത സംഭവം ആളുകള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി.
റെഡിറ്റ് പോസ്റ്റ് അനുസരിച്ച് 26 -കാരനായ മകനാണ് അമ്മയുടെ പ്രവൃത്തി ഇഷ്ടപ്പെടാതെ വന്നതിനെത്തുടര്‍ന്ന് അമ്മയുടെ കൈവശമുണ്ടായിരുന്ന തന്റെ വീടിന്റെ കീ തിരികെ വാങ്ങിയത്. മകന്‍ കാമുകിയോടൊപ്പം ഉണ്ടായിരുന്ന സമയത്ത് അപ്രതീക്ഷിതമായി അമ്മ വീട്ടിലെത്തിയതും ഇരുവരെയും ചോദ്യം ചെയ്തതുമാണ് മകനെ പ്രകോപിതനാക്കിയത്. സംഭവത്തെ തുടര്‍ന്ന് കാമുകി പിണങ്ങി പോയതും ഇയാളെ അസ്വസ്ഥനാക്കി.
വൈകുന്നേരം നാലുമണിക്ക് മുന്‍പായി അപ്പാര്‍ട്ട്‌മെന്റില്‍ എത്തരുത് എന്ന് അമ്മയോട് മകന്‍ പറഞ്ഞിരുന്നു. എന്നാല്‍, അപ്രതീക്ഷിതമായി രണ്ടു മണിക്കൂര്‍ മുമ്പ് അമ്മ അപ്പാര്‍ട്ട്‌മെന്റില്‍ എത്തുകയും തന്റെ കൈവശമുണ്ടായിരുന്ന മറ്റൊരു കീ ഉപയോഗിച്ച് വാതില്‍ തുറന്ന് അകത്തുകയറുകയും ചെയ്തു. ഈ സമയം മകനും കാമുകിയും വീടിനുള്ളില്‍ ഉണ്ടായിരുന്നു. ഇരുവരെയും ഒരുമിച്ചുകണ്ട അമ്മ അസ്വസ്ഥയാവുകയും ശകാരിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് കാമുകി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി.
അമ്മയുടെ പെരുമാറ്റം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും ഓരോ വ്യക്തികള്‍ക്കും അവരുടേതായ സ്വകാര്യതകള്‍ ഉണ്ടെന്നും അത് മാനിക്കുന്നതില്‍ അമ്മ വീഴ്ചവരുത്തിയെന്നുമാണ് മകന്റെ ആരോപണം. അമ്മയുടെ പ്രവൃത്തി തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്നും കാമുകിയോട് മോശമായി പെരുമാറി എന്നും അതിനാല്‍ ഇനിമുതല്‍ തന്റെ വീട്ടിലേക്ക് വരരുത് എന്നുമാണ് 26 -കാരനായ മകന്‍ അമ്മയ്ക്ക് നല്‍കിയിരിക്കുന്ന താക്കീത്.
അതുകൊണ്ടുതന്നെ തന്റെ വീടിന്റെ താക്കോല്‍ അമ്മ തിരികെ നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഏതായാലും പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത്. മകന്റെ പ്രവൃത്തിയെ നിരവധിപ്പേര്‍ വിമര്‍ശിച്ചെങ്കിലും മറ്റൊരു വിഭാഗം ആളുകള്‍, ഒരാളും മറ്റൊരാളുടെ സ്വകാര്യതയിലേക്ക് ഇടിച്ചു കയറരുത് എന്ന് അഭിപ്രായപ്പെട്ടു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.