ബെംഗളൂരു: ബിജെപി എംപി തേജസ്വി സൂര്യയും കര്‍ണാടിക് ഗായിക ശിവശ്രീ സ്കന്ദപ്രസാദും വിവാഹിതരായി. അടുത്ത കുടുംബാംഗങ്ങളുടെയും ചില രാഷ്ട്രീയ സഹപ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ബിജെപി നേതാക്കളായ അണ്ണാമലൈ, പ്രതാപ് സിംഹ, അമിത് മാളവ്യ, ബി.വൈ.വിജയേന്ദ്ര, കേന്ദ്രമന്ത്രിമാരായ വി.സോമണ്ണ, അര്ജുന് റാം മെഘ്വാള്‍ തുടങ്ങിയവര്‍ വിവാഹചടങ്ങിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു.ബെംഗളൂരു സൗത്തില്‍നിന്നുള്ള ലോക്സഭാ അംഗമാണ് തേജസ്വി സൂര്യ.ചെന്നൈ സ്വദേശിയായ കര്‍ണാടക സംഗീതജ്ഞയും നര്‍ത്തകിയുമാണ് ശിവശ്രീ സ്കന്ദപ്രസാദ്. 1996 ആഗസ്റ്റില്‍ ജനിച്ച ശിവശ്രീ മൃദംഗവാദകനായ സ്കന്ദപ്രസാദിന്റെ മകളാണ്. മൂന്ന് […]