വിവാഹത്തിന്റെ പലതരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ തന്നെ വരന്റെയോ വധുവിന്റെയോ കൂട്ടുകാർ ചിലപ്പോൾ വളരെ തമാശ തോന്നുന്ന പല സമ്മാനങ്ങളും വധൂവരന്മാർക്ക് സമ്മാനമായി നൽകാറുണ്ട്. അത്തരം രസകരമായ വീഡിയോകളും പലപ്പോഴും നമ്മൾ കണ്ടിട്ടുണ്ടാവും. എന്നാൽ, തനിക്ക് കൂട്ടുകാരുടെ കയ്യിൽ നിന്നും കിട്ടിയ ഈ സമ്മാനം ശരിക്കും ഈ വരനെ ഞെട്ടിച്ചു കളഞ്ഞു. ഒരു നീല ഡ്രമ്മായിരുന്നു ആ സമ്മാനം.
ജയ്‍മാല ചടങ്ങ് നടക്കുന്നതിനിടെയാണ് സംഭവം. ആ സമയത്ത് കൂട്ടുകാരും ബന്ധുക്കളും എല്ലാം നവദമ്പതികളെ ആശംസ അറിയിക്കുന്നതിനായി സ്റ്റേജിലേക്ക് വന്നു കൊണ്ടിരുന്നു. അതിനിടയിലാണ് ചില കൂട്ടുകാർ ഒരു നീല ഡ്രം വധൂവരന്മാർക്ക് സമ്മാനമായി നൽകാൻ കൊണ്ടുവന്നത്. ഇത് വരനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. ഡ്രം കണ്ട് ഒരു നിമിഷം അയാൾ പകച്ചു നിന്നുപോയി എന്ന് പറഞ്ഞാൽ മതിയല്ലോ? എന്നാൽ, വധുവിന് ഇത് കണ്ട് ചിരിയടക്കാൻ കഴിഞ്ഞിരുന്നില്ല.
വീഡിയോയിൽ കൂട്ടുകാർ സ്റ്റേജിലേക്ക് വരുന്നതും നീല ഡ്രം സ്റ്റേജിൽ നിന്നിരുന്ന ദമ്പതികൾക്ക് സമ്മാനമായി നൽകുന്നതും കാണാം. വരന്റെ പകപ്പ് ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്തായാലും, ഇതൊക്കെ കഴിഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന കൂട്ടുകാരെയും വീഡിയോയിൽ കാണാം.
Discover more from MALAYALAM
Subscribe to get the latest posts sent to your email.