ആലപ്പുഴ: തപാൽവോട്ട് പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന വിവാദ പ്രസംഗത്തിൽ മുൻ മന്ത്രി ജി. സുധാകരനെതിരേയെടുത്ത കേസ് പോലീസ് അവസാനിപ്പിക്കുന്നു. തെളിവ് കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നാണിത്. തെളിവുകളില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും സൂചിപ്പിച്ചുള്ള റിപ്പോർട്ട് അന്വേഷണച്ചുമതലയുള്ള ആലപ്പുഴ സൗത്ത് പോലീസ് ഇൻസ്‌പെക്ടർ, ജില്ലാ പോലീസ് മേധാവിക്കു നൽകി. 1989-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് പാർട്ടി ഓഫീസിൽവെച്ച് തപാൽവോട്ടുകൾ പൊട്ടിച്ച് തിരുത്തിയെന്നാണ് എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴയിൽ നടന്ന മുൻകാല നേതാക്കളുടെ സംഗമവേദിയിൽ ജി. സുധാകരൻ പ്രസംഗിച്ചത്. ഇത് തിരഞ്ഞെടുപ്പു ക്രമക്കേടിൽ വരുമെന്നതിനാൽ […]