നോയ്ഡ: ഭാര്യയുടെ മാനസികപീഡനം സഹിക്കാനാവുന്നില്ലെന്ന് ആരോപിച്ച് യുവാവ് ജീവനൊടുക്കി. മോഹിത് കുമാര്‍ എന്ന എന്‍ജിനീയറാണ് ജീവനൊടുക്കിയത്. നോയ്ഡയിലെ സിമന്റ് കമ്പനിയിലാണ് മോഹിത് ജോലി ചെയ്തിരുന്നത്. ജീവനൊടുക്കുന്നതിന് മുമ്പ് കാരണം വ്യക്തമാക്കി മോഹിത് വീഡിയോ ചിത്രീകരിച്ചിരുന്നു. തന്റെ ഭാര്യയും അവരുടെ ബന്ധുക്കളും ചേര്‍ന്ന് തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് മോഹിത് ആരോപിക്കുന്നു. തങ്ങള്‍ക്ക് പിറക്കാനിരുന്ന കുഞ്ഞിനെ ഭാര്യയുടെ മാതാവ് നിര്‍ബന്ധപൂര്‍വം ഗര്‍ഭഛിദ്രത്തിലുടെ നശിപ്പിച്ചുവെന്നും മോഹിത് പറയുന്നു. തന്റെ പേരിലുള്ള സ്വത്തുവകകള്‍ ഭാര്യയുടെ പേരിലെഴുതിക്കൊടുത്തില്ലെങ്കില്‍ തനിക്കും തന്റെ മാതാപിതാക്കള്‍ക്കുമെതിരെ ഗാര്‍ഹിക പീഡനമാരോപിച്ച് […]