കോഴിക്കോട്: മാധ്യമവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ഇടതു പക്ഷം വീണ്ടും അധികാരത്തില്‍ വരുമെന്ന് ജനങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. ഇതില്‍ ചില മാധ്യമങ്ങള്‍ക്ക് പരിഭ്രാന്തിയുണ്ട്. അവര്‍ അധാര്‍മികതയുടെ ഏതറ്റം വരെയും പോകുന്നു. കളമശ്ശേരി പോളിടെക്‌നിക്കില്‍ ലഹരി മരുന്ന് പിടിച്ച സംഭവം ഇതിന് ഉദാഹരണമാണ്. ആ സംഭവത്തിന് ചില മാധ്യമങ്ങള്‍ ഇടതുപക്ഷ വിരുദ്ധ നറേറ്റീവ് നല്‍കിയെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.
ഇടതുപക്ഷം ആണെങ്കില്‍ ആക്രമണം, .ഇടതുപക്ഷം അല്ലെങ്കില്‍ ആക്രമണം ഇല്ല. മാധ്യമങ്ങള്‍ കുട്ടികളുടെ രാഷ്ട്രീയം അന്വേഷിച്ചു നടന്നു. ഒരു വിദ്യാര്‍ത്ഥിയുടെ രാഷ്ട്രീയം മാത്രം ലക്ഷ്യം വെച്ചു. പിന്നീട് കേസിലെ പ്രതികള്‍ ഇടതുപക്ഷം അല്ലെങ്കില്‍ ആക്രമണം വേണ്ട എന്ന നിലപാട് സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വാളയാര്‍ കേസിലും കുറ്റവാളികളെ മഹത്വവല്‍ക്കരിക്കാന്‍ ചിലര്‍ ശ്രമിച്ചു. ഇടതുപക്ഷത്തെ എതിര്‍ക്കുന്നവര്‍ ഹീറോ. ഇടതു പക്ഷത്തെ അനുകൂലിക്കുന്നവര്‍ വില്ലന്‍മാര്‍. ഇതാണ് ചില മാധ്യമങ്ങളുടെ നിലപാടെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.