തിരുവനന്തപുരം: മല്ലിക സുകുമാരനും സുപ്രിയ മേനോനുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്. മല്ലിക സുകുമാരന്‍ മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ പ്രത്യക്ഷത്തിലും എതിര്‍ക്കുകയാണെന്നും സുപ്രിയ മേനോന് അര്‍ബന്‍ നക്സലാണെന്നും അദ്ദേഹം വിമര്‍ശിച്ചു.‘മല്ലിക സുകുമാരന്റെ മരുമകള്‍ സുപ്രിയ മേനോന് അര്‍ബന്‍ നക്സലാണ്. ആ അര്‍ബന്‍ നക്സല്‍ എഴുതിയ പോസ്റ്ററില്‍ നാട്ടിലെ ജനങ്ങളോട് ‘തരത്തില്‍ കളിക്കടാ എന്റെ ഭര്‍ത്താവിനോട് വേണ്ട’യെന്നാണ് എഴുതിയിരിക്കുന്നത്. ആദ്യം ആ അഹങ്കാരിയെ നിലയ്ക്ക് നിര്‍ത്താനാണ് അമ്മായിയമ്മ ശ്രമിക്കേണ്ടത്.’ ഗോപാലകൃഷ്ണന് പറഞ്ഞു.തിരുവനന്തപുരത്ത് ആശ പ്രവര്‍ത്തകരുടെ […]