തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാന്റെ നിര്‍ണായകമൊഴി. ചുറ്റിക ഉപയോഗിച്ച് അഫാന്‍ ആദ്യം അമ്മ ഷെമിയെ ആക്രമിച്ചുവെന്നായിരുന്നു പോലീസ് കരുതിയിരുന്നത്. എന്നാല്‍, പാങ്ങോട് പോലീസിന് നല്‍കിയ മൊഴിയില്‍- ആക്രമണത്തിന് ഉപയോഗിച്ച ചുറ്റിക വാങ്ങിയതിനെ കുറിച്ചും അതുപയോഗിച്ച് ഉമ്മൂമ്മ സല്‍മാബീവിയെ കൊലപ്പെടുത്തിയതിനേക്കുറിച്ചും അഫാന്‍ വ്യക്തമാക്കുന്നു.സംഭവദിവസം രാവിലെ 11 മണിക്കുശേഷം അമ്മ ഷെമിയുമായി അഫാന്‍ വഴക്കിട്ടിരുന്നു. ശേഷം അവരുടെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചു. ബോധംകെട്ടുവീണ ഷെമി മരിച്ചുവെന്ന് കരുതി വാതില്‍പൂട്ടി അഫാന്‍ വെഞ്ഞാറമ്മൂട് ജങ്ഷനിലേക്ക് പോയി. പിന്നീട് […]