പ്രശസ്തയായ ബ്രസീലിയന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറാണ് കെരോളെ ഷാവേസ്. തനിക്ക് ആപ്പ് വഴി ബുക്ക് ചെയ്ത ഒരു ടാക്‌സി ഡ്രൈവറില്‍ നിന്നും വണ്‍ സ്റ്റാര്‍ ലഭിച്ചതിനെ കുറിച്ചാണ് ഇപ്പോള്‍ കെരോളെ വെളിപ്പെടുത്തുന്നത്.
ജിമ്മില്‍ നിന്നും തിരികെ വീട്ടിലേക്ക് പോരുകയായിരുന്നു അവള്‍. ഒരു ആപ്പ് വഴിയാണ് ടാക്‌സി ബുക്ക് ചെയ്തത്. എന്നാല്‍, തിരികെ വീട്ടിലെത്തിയപ്പോഴാണ് തനിക്ക് വണ്‍ സ്റ്റാര്‍ ലഭിച്ചിരിക്കുന്നതായി കണ്ടത്. അത് അവളെ ആകെ കണ്‍ഫ്യൂഷനിലാക്കിയത്രെ. എന്നാല്‍, അതുകൊണ്ടും തീര്‍ന്നില്ല. പിന്നാലെ അവള്‍ക്ക് വന്നത് ഡ്രൈവറുടെ ഭാര്യയുടെ മെസ്സേജ് ആണ്. അതവളെ ശരിക്കും ഞെട്ടിച്ചു.
അതില്‍ പറഞ്ഞിരുന്നത്, എനിക്ക് നിങ്ങളുടെ വസ്ത്രധാരണം ഇഷ്ടപ്പെട്ടില്ല, ഒരു ടാക്‌സിയില്‍ യാത്ര ചെയ്യുമ്പോള്‍ ധരിക്കേണ്ടുന്ന വസ്ത്രം ഇതല്ല. അതുകൊണ്ടാണ് നെഗറ്റീവ് റിവ്യൂ തന്നത് എന്നാണത്രെ.
ഇത് കെരോളെയെ വല്ലാതെ അലോസരപ്പെടുത്തുകയായിരുന്നു. ഭാര്യയ്‌ക്കെന്താണ് ഭര്‍ത്താവിന്റെ ജോലിയില്‍ കാര്യം എന്നാണ് അവള്‍ ചോദിക്കുന്നത്. ടാക്‌സിയോടിക്കുന്നത് ഭര്‍ത്താവാണ്. പിന്നെ ഭാര്യയ്ക്ക് റിവ്യൂ ഇടുന്നതിലും മെസ്സേജ് അയക്കുന്നതിലും എന്താണ് കാര്യം എന്നാണ് അവളുടെ ചോദ്യം.
നിരന്തരം ഇവര്‍ ഭര്‍ത്താവിന്റെ റിവ്യൂവും റൈഡുകളും എല്ലാം പരിശോധിക്കാറുണ്ട്. അങ്ങനെയാണ് താന്‍ ധരിച്ച വസ്ത്രം അവര്‍ക്ക് ഇഷ്ടപ്പെടാതെ വന്നത് എന്നും കെരോളെ പറയുന്നു. ഇതൊരിക്കലും ശരിയായ കാര്യമല്ല. തന്നെ അറിയുക പോലും ചെയ്യാത്ത ഒരാള്‍ ഇങ്ങനെ പറയുന്നത് ശരിയല്ല. ഇതൊട്ടും ആരോ?ഗ്യകരമായ കാര്യമല്ല. എങ്ങനെയാണ് പങ്കാളിയുടെ ജോലിക്കാര്യത്തില്‍ നിങ്ങള്‍ ഇടപെടുന്നത് എന്നും അവള്‍ ചോദിക്കുന്നു.
എന്തായാലും, ഇതെല്ലാം അവരുടെ ബന്ധങ്ങള്‍ക്കിടയിലെ കാര്യമാണ്. അതിനാല്‍ തന്നെ ഡ്രൈവര്‍ക്കോ ആപ്പിനോ എതിരെ എന്തെങ്കിലും പരാതി നല്‍കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല എന്നും കെരോളെ പറഞ്ഞു.
അതേസമയം, ഇതിന് മുമ്പും വസ്ത്രധാരണത്തിന്റെ പേരില്‍ ഇവര്‍ വാര്‍ത്തയായിത്തീര്‍ന്നിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റില്‍ പോയപ്പോഴുള്ള വസ്ത്രധാരണം ശരിയല്ല എന്ന പേരിലായിരുന്നു അന്ന് വിവാദമുണ്ടായത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.