പത്തനംതിട്ട: പത്തനംതിട്ടയില്‍ 16 കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഹൈക്കോടതി അഭിഭാഷകന്‍ നൗഷാദിന് അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം നല്‍കി സുപ്രീംകോടതി. നൗഷാദ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. ഒരു അഭിഭാഷകനില്‍ നിന്നാണോ ഇത്തരം നടപടിയുണ്ടായതെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന അധ്യക്ഷയായ ബെഞ്ച് ചോദിച്ചു. എന്നാല്‍ കേസ് വ്യാജമാണെന്ന് നൗഷാദിനായി മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ ബസന്ത്, അഭിഭാഷകന്‍ എ കാര്‍ത്തിക് എന്നിവര്‍ വാദിച്ചു.
കേസില്‍ എതിര്‍കക്ഷികളായ സംസ്ഥാനസര്‍ക്കാരിന് ഉള്‍പ്പെടെ നോട്ടീസ് അയച്ച കോടതി അഭിഭാഷകന്‍ അന്വേഷണവുമായി സഹകരിക്കണമെന്നും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും നിര്‍ദ്ദേശിച്ചു. ഹര്‍ജിയില്‍ തീര്‍പ്പാക്കുന്നത് വരെ അറസ്റ്റ് അടക്കം തുടര്‍നടപടികള്‍ പാടില്ലെന്ന് കോടതി പറഞ്ഞു. മാതാപിതാക്കളുടെ വിവാഹ മോചനക്കേസ് കൈകാര്യം ചെയ്ത അഭിഭാഷകനാണ് നൗഷാദ് പതിനാറുകാരിയായ പെണ്‍കുട്ടിയെ മദ്യം നല്‍കി ക്രൂരപീഡനത്തിന് പല തവണ ഇരയാക്കിയെന്നാണ് കേസ്. നിലവില്‍ ഇയാള്‍ ഒളിവിലാണ്. കേസില്‍ പ്രതിയെ ഇതുവരെയും പോലീസിന് കണ്ടെത്താനായിട്ടില്ല.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply