മാലിന്യത്തില്‍ നിന്നും നമുക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കള്‍ കണ്ടെത്തുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള പണിയാണ് അല്ലേ എന്നാല്‍, മാലിന്യങ്ങളില്‍ നിന്നും അത്തരം വസ്തുക്കള്‍ കണ്ടെത്തുകയും വലിയ പണം ലാഭിക്കുകയും ചെയ്യുന്ന ഒരു യുവതിയുണ്ട്. വെറും രണ്ട് വര്‍ഷത്തിനുള്ളില്‍ ഇവര്‍ 50,000 ഡോളര്‍ (ഏകദേശം 43.5 ലക്ഷം രൂപ) വരെയാണത്രെ ഇങ്ങനെ ലാഭിച്ചത്.
ആളുകള്‍ ഉപേക്ഷിച്ച വസ്തുക്കളില്‍ നിന്നും വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കള്‍ കണ്ടെത്തുകയാണ് അവള്‍. അതില്‍ വസ്ത്രങ്ങളും ബാഗുകളും ചെരിപ്പുകളും മുതല്‍ വീട്ടിലേക്കാവശ്യമായ നിത്യോപയോഗ സാധനങ്ങള്‍ വരെ പെടുന്നു.
നേരത്തെ ഒരു ഫോട്ടോഗ്രാഫറായിരുന്നു മെലാനി ഡയസ് എന്ന 22 -കാരി. ഫ്‌ലോറിഡയിലെ ടാമ്പയില്‍ താമസിക്കുന്ന മെലാനി 2023 -ലാണ് ഒരു ഹോബിയായി മാലിന്യങ്ങള്‍ തിരഞ്ഞ് ഉപയോഗപ്രദമായ വസ്തുക്കള്‍ കണ്ടെത്തി തുടങ്ങിയത്. ആളുകള്‍ തങ്ങള്‍ ഉപേക്ഷിക്കപ്പെട്ടവയില്‍ നിന്നും കണ്ടെത്തിയ വിലകൂടിയ വസ്തുക്കള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നത് കണ്ടതോടെയായിരുന്നു മെലാനിക്കും ഇതില്‍ കമ്പം തുടങ്ങിയത്.
ആദ്യമാദ്യം പുസ്തകങ്ങള്‍, കളിപ്പാട്ടങ്ങള്‍, വീണ്ടും ഉപയോഗിക്കാവുന്ന മറ്റ് വസ്തുക്കള്‍ എന്നിവയാണ് കിട്ടിയത്. അത് അവള്‍ക്ക് പ്രോത്സാഹനമായി. പിന്നീട് മുഴുവന്‍ സമയവും എന്നോണം അവള്‍ വിവിധ കടകളുടെ മുന്നിലുള്ള ഉപേക്ഷിക്കുന്ന വസ്തുക്കള്‍ക്കിടയില്‍ തിരയാന്‍ തുടങ്ങി.
Discover more from MALAYALAM
Subscribe to get the latest posts sent to your email.