ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ അതിനുള്ള പിഴയും നാം ഒടുക്കേണ്ടി വരും. എന്നാല്‍, യുഎസ്സില്‍ നിന്നുള്ള ഒരു ഇന്‍ഫ്‌ലുവന്‍സര്‍ ട്രാഫിക് ഫൈനുകള്‍ ഒഴിവാക്കാന്‍ താന്‍ സ്വീകരിക്കുന്ന ടിപ്പുകള്‍ പരസ്യമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. അതിന്റെ പേരില്‍ നല്ല പരിഹാസവും യുവതി ഏറ്റുവാങ്ങുന്നുണ്ട്.
യുഎസ്സില്‍ നിന്നുള്ള ഐവി ബ്ലൂം എന്ന ഇന്‍ഫ്‌ലുവന്‍സറാണ് എങ്ങനെയാണ് താന്‍ ട്രാഫിക് ടിക്കറ്റില്‍ നിന്നും രക്ഷപ്പെടാറുള്ളത് എന്നതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഗര്‍ഭിണിയാണെന്ന് അഭിനയിക്കുക, ഭര്‍ത്താവ് മരിച്ചുവെന്ന് കള്ളം പറയുക തുടങ്ങിയ കാര്യങ്ങളാണ് താന്‍ ചെയ്യാറുള്ളത്. അത് പലപ്പോഴും തന്നെ സഹായിച്ചിട്ടുണ്ട് എന്നാണ് യുവതി പറയുന്നത്.
താന്‍ സ്വീകരിക്കുന്ന മാര്‍?ഗങ്ങള്‍ കേള്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ എന്നെ നോക്കി ചിരിച്ചേക്കാം. എന്നാല്‍, സത്യമെന്താണെന്നാല്‍ ഇതെപ്പോഴും തന്നെ രക്ഷിക്കാറുണ്ട്. തനിക്ക് ഇപ്പോള്‍ ട്രാഫിക് ടിക്കറ്റുകള്‍ അടക്കാനുള്ള നിര്‍വാഹമില്ല. അതിനാല്‍, മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ ഒറ്റ ട്രാഫിക് ടിക്കറ്റ് പോലും കിട്ടാതിരിക്കാന്‍ വേണ്ടതെല്ലാം താന്‍ ചെയ്യുന്നു എന്നാണ് അവള്‍ പറയുന്നത്.
കാറില്‍ ഒരു ചിതാഭസ്മം പോലെ തോന്നിക്കുന്ന എന്തെങ്കിലും സൂക്ഷിക്കുക, ട്രാഫിക് പൊലീസ് ചോദിക്കുമ്പോള്‍ അടുത്തിടെയാണ് ഭര്‍ത്താവ് മരണപ്പെട്ടത് എന്ന് പറയുക. എപ്പോഴും ഒരു വ്യാജ വയര്‍ വച്ചുകൊണ്ട് ഡ്രൈവ് ചെയ്യുക, പൊലീസ് കാണുമ്പോള്‍ ഗര്‍ഭിണിയാണ് എന്ന് തോന്നണം. അതുപോലെ എപ്പോഴും സങ്കടം തോന്നുന്ന മിഴികളോടെ വേണം പൊലീസിനെ നോക്കാന്‍. ഇനി ഇതൊന്നും കൊണ്ടും പ്രയോജനമുണ്ടായില്ലെങ്കില്‍ ഞാന്‍ പ്രസവവേദന വന്നത് പോലെ നിലവിളിക്കുമെന്നും അത് തന്നെ സഹായിക്കാറുണ്ട് എന്നുമാണ് യുവതി പറയുന്നത്.
അതും പോരാഞ്ഞ് നിയമ സംവിധാനവുമായി ബന്ധപ്പെട്ട അനേകം സ്റ്റിക്കറുകള്‍ വണ്ടിയില്‍ ഒട്ടിക്കുക. പൊലീസ് പിടിക്കുമ്പോള്‍ തന്റെ കുടുംബത്തിലും പൊലീസുകാര്‍ ഉണ്ട് എന്ന് പറയുക എന്ന മാര്‍ഗവും യുവതി സ്വീകരിക്കുന്നുണ്ടത്രെ.
എന്തായാലും, യുവതിയുടെ പോസ്റ്റ് പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്. യുവതിയെ പരിഹസിച്ചുകൊണ്ട് ഒരുപാട് പേരാണ് കമന്റ് നല്‍കിയത്. ശ്രദ്ധിച്ച് വാഹനമോടിക്കാന്‍ ശ്രമിച്ചൂടെ എന്ന് ചോദിച്ചവരും ഒരുപാടുണ്ട്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.