തിരുവനന്തപുരം: ആദിവാസികള്‍ അല്ലാത്തവര്‍ എന്തിനാണ് വനത്തിലെത്തുന്നതെന്നു പരിശോധിക്കമെന്നും അതു നിയമവിരുദ്ധമാണെന്നും വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വനംമന്ത്രി.വന്യജീവി ആക്രമണങ്ങള്‍ എല്ലാം ജനവാസമേഖലയിലല്ലെന്ന് മന്ത്രി ആവര്‍ത്തിച്ചു. വന്യജീവി ആക്രമണങ്ങള്‍ വനത്തിനുള്ളിലും പുറത്തും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങള്‍ എവിടെയാണെന്ന് പരിശോധിക്കണമെന്ന് പറഞ്ഞ മന്ത്രി, താന്‍ വിവാദപ്രസ്താവന നടത്തിയിട്ടില്ലെന്നും പറഞ്ഞു. വന്യജീവി ആക്രമണത്തില്‍ മരണമുണ്ടായാല്‍ സാങ്കേതികത്വം നോക്കില്ല, സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യും. ബുധനാഴ്ച ഉച്ചയ്ക്ക് ചേരുന്ന ഉന്നതതലയോഗം അടിയന്തര നടപടികള്‍ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വനം വകുപ്പ് ഉന്നതതല യോഗം ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് വഴുതയ്ക്കാട് വനം വകുപ്പ് ആസ്ഥാനത്ത് നടക്കും. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply