Posted inKERALA

മക്കളുമായി യുവതി തീവണ്ടിക്ക് മുന്നില്‍ചാടി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവിന് ജാമ്യമില്ല

കോട്ടയം: ഏറ്റുമാനൂരില്‍ യുവതിയും രണ്ടുപെണ്‍മക്കളും തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പോലീസ് അറസ്റ്റുചെയ്ത യുവതിയുടെ ഭര്‍ത്താവ് തൊടുപുഴ ചുങ്കംചേരിയില്‍ വലിയപറമ്പില്‍ നോബി ലൂക്കോസി(44)ന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് നോബിയുടെ ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്. പ്രതിയെ രണ്ടുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.ബുധനാഴ്ച ഉച്ചയോടെ പോലീസ് നോബിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യംചെയ്തു. ഇതിനുപിന്നാലെയാണ് വൈകീട്ട് അഞ്ചുമണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയായിരുന്നു ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് […]

error: Content is protected !!
Exit mobile version